Thursday, December 18, 2025
HomeAmericaഫൊക്കാനാ നാഷണൽ കമ്മിറ്റിയിലേക്ക് ഷിബു പി. ജോൺ ഇന്റഗ്രിറ്റി പാനലിൽ മത്സരിക്കുന്നു.

ഫൊക്കാനാ നാഷണൽ കമ്മിറ്റിയിലേക്ക് ഷിബു പി. ജോൺ ഇന്റഗ്രിറ്റി പാനലിൽ മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം.

ഫൊക്കാനാ ദേശീയ കൺവൻഷനോട് അനുബന്ധിച്ചുള്ള സംഘടനാ തിരഞ്ഞെടുപ്പിൽ, ഫിലിപ്പോസ് ഫിലിപ്പ് നയിക്കുന്ന ഇന്റഗ്രിറ്റി പാനലിന്റെ ഭാഗമായി കാനഡയിൽ നിന്നുള്ള ഷിബു പി. ജോൺ നാഷണൽ  കമ്മിറ്റി അംഗത്വത്തിനായി മത്സരിക്കുന്നു.

കാനഡയിലെ മലയാളി സമൂഹത്തിൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സജീവ സാമൂഹിക–സംഘടനാ പ്രവർത്തന പരിചയമുള്ള നേതാവാണ് ഷിബു പി. ജോൺ. ടൊറന്റോ മലയാളി സമാജത്തിൽ (ടി.എം.എസ്.) ട്രഷറർ, സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങിയ എല്ലാ പ്രധാന എക്സിക്യൂട്ടീവ് പദവികളും വഹിച്ചിട്ടുള്ള അദ്ദേഹം, നിലവിൽ വൈസ് പ്രസിഡന്റായാണ് സേവനം ചെയ്യുന്നത്.

2020 മുതൽ 2023 വരെ ടി.എം.എസ്. ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗമായിരുന്ന ഷിബു, സംഘടനയുടെ ധനകാര്യ ശാസ്ത്രീയതയും ഭരണസുസ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സെന്റ് മാത്യൂസ് മാർത്തോമാ ചർച്ചിലെ ട്രഷററും അക്കൗണ്ടന്റുമായും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് ഫണ്ട് റെയ്സിംഗ്, സാമ്പത്തിക നിയന്ത്രണം, ഗവർണൻസ് മേഖലകളിൽ സമഗ്ര പരിചയമുണ്ട്.

കാനഡിലെ സമൂഹ പ്രവർത്തന രംഗത്ത് സമ്പാദിച്ച ഈ വിശാല അനുഭവ സമ്പത്ത് ഫൊക്കാനായുടെ  പ്രവർത്തനങ്ങൾക്ക് ശക്തി പകരുമെന്ന് സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി, ലിൻഡോ  ജോളി  (എക്സിക്യു്റ്റിവ് വൈസ് പ്രസിഡന്റ്) ,   ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്റ്),  സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോ.  ട്രഷറർ),  അജു ഉമ്മൻ (അഡീ. അസോ. സെക്രട്ടറി),  ഗ്രേസ് ജോസഫ് (അഡീ. അസോ. ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) എന്നിവർ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments