Wednesday, December 17, 2025
HomeAmericaലോംഗ് ബീച്ചിലെ പ്രമുഖ ഇന്ത്യൻ റസ്‌റ്റോറന്റ് ഉടമയെ ICE കസ്റ്റഡിയിലെടുത്തു: ഗ്രീൻ കാർഡ് അപേക്ഷക്കിടെ തടങ്കലിൽ...

ലോംഗ് ബീച്ചിലെ പ്രമുഖ ഇന്ത്യൻ റസ്‌റ്റോറന്റ് ഉടമയെ ICE കസ്റ്റഡിയിലെടുത്തു: ഗ്രീൻ കാർഡ് അപേക്ഷക്കിടെ തടങ്കലിൽ .

പി പി ചെറിയാൻ.

ലോംഗ് ബീച്ച്(കാലിഫോർണിയ): ലോംഗ് ബീച്ചിലെ ബെൽമോണ്ട് ഷോർ പ്രദേശത്തെ പ്രശസ്തമായ ‘നട്‌രാജ് ക്യുസൈൻ ഓഫ് ഇന്ത്യ’  റസ്‌റ്റോറന്റിന്റെ ഉടമയായ ബബിൾജിത് “ബബ്ലി” കൗർ (60) ഇമിഗ്രേഷൻ കസ്റ്റഡിയിൽ.

ഗ്രീൻ കാർഡ് അപേക്ഷയുമായി ബന്ധപ്പെട്ട് ഡിസംബർ 1-ന് ബയോമെട്രിക്‌സ് സന്ദർശനത്തിനെത്തിയപ്പോഴാണ് ഫെഡറൽ ഏജന്റുമാർ ഇവരെ കസ്റ്റഡിയിലെടുത്തത്.

20 വർഷത്തിലേറെയായി ഭർത്താവിനൊപ്പം റസ്‌റ്റോറന്റ് നടത്തിവരുന്ന കൗറിനെ നിലവിൽ വിക്ടോർവില്ലെയ്ക്ക് സമീപമുള്ള അഡെലാന്റോ ICE പ്രോസസ്സിംഗ് സെന്ററിലാണ് പാർപ്പിച്ചിരിക്കുന്നത്.

30 വർഷത്തിലേറെയായി ലോംഗ് ബീച്ച് സമൂഹത്തിൽ സജീവമായിരുന്ന കൗറിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കുടുംബം പറയുന്നു. നിയമപരമായ സ്ഥിര താമസത്തിനായുള്ള അപേക്ഷയുടെ അവസാന ഘട്ടമായിരുന്നു ബയോമെട്രിക് അപ്പോയിന്റ്‌മെന്റ്.

ലോംഗ് ബീച്ച് പ്രതിനിധിയായ കോൺഗ്രസ് അംഗം റോബർട്ട് ഗാർഷ്യ കൗറിനെ മോചിപ്പിക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും കേസ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. നിയമപരമായ ചെലവുകൾക്കായി ആരംഭിച്ച GoFundMe കാമ്പെയ്‌ൻ വഴി ഒരാഴ്ചയ്ക്കുള്ളിൽ $22,000-ൽ അധികം തുക സമാഹരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments