Friday, December 5, 2025
HomeGulfവിജയമെന്നത് ഓരോരുത്തരുടേയും തീരുമാനമാണ് ജെ.കെ.മേനോന്‍.

വിജയമെന്നത് ഓരോരുത്തരുടേയും തീരുമാനമാണ് ജെ.കെ.മേനോന്‍.

സെക്കോമീഡിയപ്ലസ്.

ദോഹ. ജീവിതത്തില്‍ വിജയമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണെന്നും ആ തീരുമാനമെടുത്താല്‍ വിജയത്തിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുമെന്നും പ്രമുഖ സംരംഭകനും എബിഎന്‍ കോര്‍പറേഷന്‍, ഐബിപിസി ഖത്തര്‍ എന്നിവയുടെ ചെയര്‍മാനും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ  ജെ.കെ.മേനോന്‍ അഭിപ്രായപ്പെട്ടു.  പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകമായ വിജയമന്ത്രങ്ങളുടെ പത്താം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ.അമാനുല്ല ഒരു ഗ്രന്ഥകാരന്‍ എന്നതിലുപരി ഒരു മോട്ടിവേറ്ററായും ഗൈഡായും സമൂഹത്തില്‍ തന്റെ നിയോഗം നിര്‍വഹിക്കുന്നുവെന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതെന്ന്  ജെ.കെ.മേനോന്‍ പറഞ്ഞു.  പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ സിവി റപ്പായ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ഡോ.അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം വിസ്മയകരമാണെന്നും പ്രവാസ ലോകത്തിന് മാതൃകയാണെന്നും പുസ്തകം സ്വീകരിച്ച് സംസാരിച്ച റപ്പായ് പറഞ്ഞു.

ഐസിസി അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഐസിസി പ്രസിഡണ്ട് എ.പി.മണി ക ണ് ഠന്‍, ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന്‍, ഐസിബിഎഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ് മദ് ,  ഖ്യൂ എഫ്.എം. റേഡിയോ നെറ്റ് വര്‍ക് വൈസ് ചെയര്‍മാനും  മാനേജിംഗ് ഡയറക്ടറുമായ കെ.സി. അബ്ദുല്‍ ലത്തീഫ്, സത്യേന്ദ്ര പതക്, സീനിയര്‍ ജര്‍ണലിസ്റ്റ് , ഖത്തര്‍ ട്രിബ്യൂണ്‍, അംജദ് വാണിമേല്‍ , എഡിറ്റര്‍, ഗള്‍ഫ് ടൈംസ്  , എസ്.എ.എം ബഷീര്‍ ( വൈസ് പ്രസിഡണ്ട്, ഗ്‌ളോബല്‍ കെ.എം.സി.സി , ഡോ.കെ.സി.സാബു ( പ്രസിഡണ്ട്, ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം ) , ഡോ. ഷീല ഫിലിപ്പ് ( മാനേജിംഗ് ഡയറക്ടര്‍ ദോഹ ബ്യൂട്ടി സെന്റര്‍ ) , അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ( മെമ്പര്‍ ലോക കേരള സഭ )
മശ്ഹൂദ് തിരുത്തിയാട് ( ഗ്‌ളോബല്‍ സെക്രട്ടറി ജനറല്‍ , മൈന്‍ഡ്ട്യൂണ്‍ എക്കോ വേവ്‌സ് , മുത്തലിബ് മട്ടന്നൂര്‍ ( ചെയര്‍മാന്‍ മൈന്‍ഡ്ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍, സുബൈര്‍ പാണ്ഡവത്ത് ( മുന്‍ പ്രസിഡണ്ട് , കാക് ),  ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, അനൂജ് എം ജോസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സെപ്രോടെക് തുടങ്ങിയവര്‍ സംസാരിച്ചു.
വിജയമന്ത്രങ്ങള്‍ പോഡ് കാസ്റ്റിന്റെ പ്രസന്ററായ റാഫി പാറക്കാട്ടിലായിരുന്നു പരിപാടിയുടെ അവതാരകന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments