Saturday, December 6, 2025
HomeNew Yorkജിജി കിളിയാങ്കര ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്.

ജിജി കിളിയാങ്കര ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്.

ജിൻസ്മോൻ സച്ചാറിയ.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിന്റെ ക്യാപിറ്റലായ ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയി ജിജി കിളിയാങ്കരയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠന്‍, സെക്രട്ടറി മെറിന്‍ ജോസ്, ട്രഷറര്‍ സന്ദനു നായര്‍ എന്നിവരാണ്.
സെനോ ജോസഫ്, ശ്രുതി ബിനൂപ്, അലന്‍ മുരിക്കന്‍, ശ്വേത ജോസ്, ബിജിത്ത് കുമാര്‍ എന്നിവരാണ് കമ്മിറ്റി മെംബേഴ്‌സ്.
അസോസിയേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ക്രിസ്മസ് കരോളിംഗ് തുടങ്ങുവാന്‍ ഉള്ള മീറ്റിംഗുകള്‍ തുടങ്ങി എന്നും, കുട്ടികളുടെ ഒരു മീറ്റിംഗ് ഉടന്‍ തന്നെ കൂടുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജനുവരി 17നു ക്രിസ്തുമസ് ന്യൂ ഇയര്‍ സെലിബ്രേഷന്‍ ആല്‍ബനിയിലെ ജര്‍മന്‍ അമേരിക്കന്‍ ക്ലബ്ബില്‍ വച്ച് നടക്കും.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിജി കിളിയങ്കര ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബിന്റെ നാഷണല്‍ സെക്രട്ടറി ആയും, സിറോ മലബാര്‍ ചര്‍ച്ചിന്റെ പ്രസിഡന്റ്  ആയും. ക്യാപിറ്റല്‍ റീജിയന്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പ്രിസോണിന്റെ സീനിയര്‍ റിക്രൂട്ടിംഗ് ഓഫീസറായും പ്രവര്‍ത്തിക്കുന്നു.
കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന ജിജി കുര്യന്‍ ദേവമാത കോളേജ് യൂണിയന്‍ ചെയര്‍മാനും കേരള കോണ്‍ഗ്രസ്സിന്റെ കരുത്തുറ്റ നേതാവുമായിരുന്നു. ഇപ്പോള്‍ പ്രവാസി കേരള കോണ്‍ഗ്രസ്സിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം വിവിധ മലയാളി സംഘടനകളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്ന പരിചയസമ്പത്ത് മുതല്‍കൂട്ടിയാണ് ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റായി സ്ഥാനം ഏറ്റെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments