Friday, December 5, 2025
HomeAmericaകെ.എച്ച്.എൻ.എ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ഷജീവ് പത്മനിവാസ് ചുമതലയേറ്റു .

കെ.എച്ച്.എൻ.എ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ഷജീവ് പത്മനിവാസ് ചുമതലയേറ്റു .

കെ.എച്ച്.എൻ.എ.

അറ്റ്ലാൻ്റ (ജോർജിയ): കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പ്രമുഖ സാമൂഹ്യപ്രവർത്തകനായ ഷജീവ് പത്മനിവാസ് ചുമതലയേറ്റു. ജോർജിയ, അലബാമ, മിസിസിപ്പി (GA, AL, MS) സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. എറണാകുളം സ്വദേശിയായ ഷജീവ് നിലവിൽ അറ്റ്ലാൻ്റയിലാണ് താമസിക്കുന്നത്.

പ്രവാസി മലയാളി സമൂഹത്തിൻ്റെ ഉന്നമനത്തിനായി വിവിധ തലങ്ങളിൽ പ്രവർത്തിച്ച് അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. കേരള ഹിന്ദൂസ് ഓഫ് ജോർജിയ (KHGA) യുടെ സ്ഥാപകാംഗവും നിലവിലെ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറുമാണ് ഷാജീവ്. ഗ്രേറ്റർ അറ്റ്ലാൻ്റ മലയാളി അസോസിയേഷൻ്റെ (ഗാമ) മുൻ പ്രസിഡൻ്റായും (2022) നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിക്കുന്നു. കെ.എച്ച്.എൻ.എയുടെ 2023-25 കാലയളവിലും സൗത്ത് ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡൻ്റ് പദവി അദ്ദേഹം വഹിച്ചിരുന്നു.

കേരളത്തിൻ്റെ സംസ്കാരവും ആത്മീയ പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിലും സമൂഹത്തിൽ സനാതന ധർമ്മത്തിൻ്റെ പ്രകാശം വ്യാപിപ്പിക്കുന്നതിലുമാണ് അദ്ദേഹത്തിൻ്റെ മുഖ്യ ശ്രദ്ധ. “കേരള ഹിന്ദു സംസ്കാരവും കലകളും ആത്മീയ പരമ്പരാഗങ്ങളും തലമുറകളിലേക്ക് പകർന്നു നൽകുകയും, അമേരിക്കയിലുള്ള മലയാളി ഹിന്ദുക്കൾക്ക് ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകുകയും ചെയ്ത് സനാതന ധർമ്മത്തിൻ്റെ പ്രകാശം സമൂഹത്തിൽ വ്യാപിപ്പിക്കുക” എന്ന കാഴ്ചപ്പാടിലാണ് ഷജീവ് പത്മനിവാസിന്റെ പ്രവർത്തനം.

ഷാജീവ്ൻ്റെ ഭാര്യ ശാലിനി. അക്ഷജ്, അൻവിത എന്നിവരാണ് മക്കൾ.

“ഷാജീവ്ൻ്റെ സംഘടനാ വൈദഗ്ധ്യവും സാംസ്കാരിക പ്രതിബദ്ധതയും സൗത്ത് ഈസ്റ്റ് മേഖലയിലെ കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുമെന്ന് ഉറപ്പാണ്. ഹൈന്ദവ സമൂഹത്തിൻ്റെ സാംസ്കാരിക ഉണർവിനും ഐക്യത്തിനും അദ്ദേഹത്തിൻ്റെ നേതൃത്വം മുതൽക്കൂട്ടാകും,” കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ശ്രീ. ഷാജീവ് പത്മനിവാസിന് ആശംസകൾ നേർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments