Friday, December 5, 2025
HomeKeralaഫുട്ബോൾ കളിയിലെ തർക്കം.

ഫുട്ബോൾ കളിയിലെ തർക്കം.

ജോൺസൺ ചെറിയാൻ .

തിരുവനന്തപുരം നഗരത്തിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. രാജാജിനഗർ സ്വദേശി അലൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി – ചെങ്കൽചൂള ( രാജാജി നഗർ) വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലൻ. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാർഥികൾ സംഭവം നടക്കുമ്പോൾ പരിസരത്താണ് ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി മിഥുൻ വ്യക്തമാക്കുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments