റബീ ഹുസൈൻ തങ്ങൾ.
വടക്കാങ്ങര : സാമൂഹിക സേവന രംഗത്ത് സജീവമായ ജനസമക്ഷം വാട്സപ്പ് ഗ്രൂപ്പുകളുടെ പത്താം വാർഷിക സമ്മേളനം വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിൽ നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗ്രൂപ്പ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
മാനസിക സമ്മർദ്ദങ്ങൾ വർദ്ധിച്ചു വരികയും ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് പരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നത്തിലും നാടിനും സമൂഹത്തിനും ഉപകാരപ്രദമായ രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെയും മികച്ച ഉദാഹരണമാണ് ജനസമക്ഷം സോഷ്യൽ മീഡിയ ഗ്രൂപ്പെന്ന് പരിപാടിയിൽ പങ്കെടുത്ത പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.
സിജി മലപ്പുറം ജില്ല പ്രസിഡൻറ് ജമാലുദ്ദീൻ തങ്കയത്തിൽ (ബന്ധങ്ങൾ ഊഷ്മളമാക്കാം), അധ്യാപകനും ഫാമിലി കൗൺസിലറുമായ നൂറുൽ അമീൻ അരീക്കോട് (ലഹരി വ്യാപനം കാരണങ്ങളും പ്രത്യാഘാതങ്ങളും), പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റ് റാസിഖ് എ. റഹീം (സോഷ്യൽ മീഡിയ കാലത്തെ സൗഹൃദങ്ങൾ), അൻവർ വടക്കാങ്ങര (അടുക്കും ചിട്ടയും) എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.
ഹഫീദ് നദ്‌വി (അൽ ജാമിഅഃ ശാന്തപുരം), ഡോ: പി. എം ഇസ്ഹാഖ് (വഹ്ദത്തെ ഇസ്ലാമി), ആറ്റക്കോയ തങ്ങള്‍ (കൂട്ടായി), അബ്ബാസ് അലി (കോമ്പസ് നെറ്റ് വര്‍ക്ക്), മൂസക്കുട്ടി വെട്ടിക്കാട്ടിരി (അൽ ജാമിഅഃ ശാന്തപുരം), അനസ് കെ. (വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡൻ്റ്) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുഹമ്മദ് അമീൻ കെ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. അൻവർ വടക്കാങ്ങര സ്വാഗതവും ഇബ്രാഹിം പട്ടാക്കൽ നന്ദിയും പറഞ്ഞു.
യാസിർ കരുവാട്ടില്‍, ഹംസ സി.ടി, മുഹമ്മദലി കെ, കെ.വി നദീർ, അബ്ദുൽ ഹക്കീം തങ്ങൾ, ടി.ടി സമദ് മാസ്റ്റർ, ദില്‍ഷാന്‍ കെ, ബാസില്‍ കെ, സമീർ ബാബു പി.കെ, മുനീർ പാലക്കൽ, കമാൽ പി എന്നിവർ നേതൃത്വം നൽകി.
