Friday, December 5, 2025
HomeKeralaജനാധിപത്യത്തെ നോക്കുത്തിയാക്കി വോട്ടുചോരികൾ നാടു ഭരിക്കുന്നു - ഇ.സി. ആയിഷ.

ജനാധിപത്യത്തെ നോക്കുത്തിയാക്കി വോട്ടുചോരികൾ നാടു ഭരിക്കുന്നു – ഇ.സി. ആയിഷ.

വെൽഫെയർ പാർട്ടി.

ജനാധിപത്യത്തെ നോക്കുത്തിയാക്കി വോട്ടുചോരികൾ നാടു ഭരിക്കുന്ന ഫാഷിസ്റ്റ് കാലത്ത് ജനാധിപത്യത്തിന്റെ കാവലാളുകളാവുക എന്നത് കാലത്തിന്റെ അനിവാര്യതയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഇ.സി. ആയിഷ പറഞ്ഞു.
വെൽഫെയർ പാർട്ടി പൂക്കോട്ടൂർ ബ്ലോക്ക് ഡിവിഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷനിൽ നിന്നും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി സാജിദ അബൂബക്കറിനെ കൺവെൻഷനിൽ പ്രഖ്യാപിച്ചു.
വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് അഫ്സൽ, സെക്രട്ടറി മഹ്ബൂബുറഹ്മാൻ, ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിയാഹുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തന കമ്മിറ്റിക്ക് രൂപം നൽകി. പഞ്ചായത്ത് ഇലക്ഷൻ കൺവീനർ അബ്ദുന്നാസർ കെ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ്‌ എംഎ നാസർ നന്ദിയും പറഞ്ഞു.
ഫോട്ടോ:
വെൽഫെയർ പാർട്ടി പൂക്കോട്ടൂർ ബ്ലോക്ക് ഡിവിഷൻ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ.സി. ആയിഷ  ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments