റബീ ഹുസൈൻ തങ്ങൾ.
വടക്കാങ്ങര : ഐ.ഇ.സി.ഐ സംസ്ഥാനത്തുടനീളം മേഖലാതലത്തിൽ നടത്തിയ കിഡ്സ് 2025 ൽ മലപ്പുറം റീജിയണിൽ കാറ്റഗറി രണ്ടിൽ ടാലന്റ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. വണ്ടൂർ ഗ്രേസ് പബ്ലിക് സ്കൂളിൽ നടന്ന ഫെസ്റ്റിൽ 70 പോയിന്റുകൾ നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കാറ്റഗറി 1,2 ൽ മത്സരിച്ച എല്ലാ ഇനങ്ങളിലും തിളക്കമാർന്ന പ്രകടനം സ്കൂളിലെ മോണ്ടിസോറി ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ കാഴ്ചവച്ചു.
ഒപ്പന, ആക്ഷൻ സോങ്, കവിത പാരായണം തുടങ്ങി ഒട്ടേറെ ഇനങ്ങളിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയാണ് കാറ്റഗറി 2 വിഭാഗം ഓവറോൾ ചാമ്പ്യന്മാരായത്. വിജയികളെ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി, സ്കൂൾ സെക്രട്ടറി യാസിർ കരുവാട്ടിൽ എന്നിവർ അനുമോദിച്ചു. കലാ മത്സരങ്ങൾക്ക് എൽ.പി വിഭാഗം ഹെഡ് മെറീന ടീച്ചർ, മോണ്ടിസോറി വിഭാഗം ഹെഡ് സാമിയ, റഫീഖ്, സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ കാപ്ഷൻ: ഐ.ഇ.സി.ഐ സംസ്ഥാനത്തുടനീളം മേഖലാതലത്തിൽ നടത്തിയ കിഡ്സ് 2025 ൽ മലപ്പുറം റീജിയണിൽ കാറ്റഗറി രണ്ടിൽ ചാമ്പ്യന്മാരായ ടാലന്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ട്രോഫിയുമായി.
