അനഘ വാരിയർ.
ഫ്ലോറിഡ — കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) മണ്ഡല കാലത്ത് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തർക്കായി സൗജന്യ ബസ് സർവീസ് ഒരുക്കുന്നു. അമേരിക്കൻ മലയാളി ഹിന്ദുക്കളുടെ വിശ്വാസവും ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ “ശബരീ യാത്ര”, ഭക്തിയുടെയും സമർപ്പണത്തിൻ്റെയും പ്രതീകമായി മാറുകയാണ്.
ഉദാരമനസ്കരായ സ്‌പോൺസർമാരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന “ശബരീ യാത്ര ” നവംബർ 17 മുതൽ ജനുവരി 13 വരെയുള്ള കാലയളവിൽ ലഭ്യമാകും. ഈ പദ്ധതിയുടെ സൗജന്യ സേവനം കെ.എച്ച്.എൻ.എ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, അറുപതു വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഭക്തർക്കും വേണ്ടിയാണു ഒരുക്കിയിട്ടുള്ളത്. ബസ്സുകൾ പുറപ്പെടുന്ന സ്ഥലങ്ങളും സമയക്രമവും ഷെഡ്യൂൾ ചെയ്യുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും.കെ.എച്ച്.എൻ.
ഇരുമുടി കെട്ടു നിറച്ചു , ശബരിമലയുടെ. എല്ലാ ആചാരക്രമങ്ങളും പാലിച്ചു മാത്രമാകും ഈ പദ്ധതിയുടെ ഭാഗമാകാൻ ഭക്തർക്ക് സാധ്യമാകുക എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
ശബരീ യാത്ര കെ.എച്ച്.എൻ.എയുടെ ആത്മീയ മൂല്യങ്ങൾക്ക് ആക്കം കൂടുന്നൊരു പദ്ധതിയാണെന്നും, ഇത് വഴി കൂടുതൽ ആളുകളിലേക്ക് ഈ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും, മൂല്യവും എത്തിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും കെ.എച്ച്.എൻ.എ പ്രസിഡന്റ് T ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങളിൽ കൂടുതൽ ഭക്തർ പങ്കാളികൾ ആവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ബസ് സ്പോൺസർ ചെയ്തു കൊണ്ട് നിങ്ങൾക്കും ഈ പുണ്യയാത്രയുടെ ഭാഗമാവാം. കൂടുതൽ വിവരങ്ങൾക്ക് അശോക് മേനോൻ (407 – 446 – 6408 ), മധു ചെറിയേടത് ( 848 – 202 – 0101 ), പ്രദീപ് നായർ ( 203 – 260 – 1356 ) എന്നിവരുമായി ബന്ധപെടുക.
ഭക്തനും ദൈവവും ഒന്നാവുന്ന, സമഭാവനയുടെ പുണ്യമാണ് ശബരിമല. അവിടെ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന മനസ്സുകൾക്ക്, ഒരു കൈത്താങ്ങാവുകയാണ് എന്നും ഹൈന്ദവ വിശ്വാസങ്ങളും മൂല്യങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ, കെ.എച്ച്.എൻ.എ എന്ന അമേരിക്കൻ ഹിന്ദു മലയാളികളുടെ കൂട്ടായ്മ.
