Saturday, December 6, 2025
HomeAmericaലാന സമ്മേളനം അവിസ്മരനീയമാക്കുന്നതിനു സഹകരിച്ചവർക്ക് അഭിവാദ്യമർപ്പിച് ശങ്കർ മന (പ്രസിഡണ്ട്) .

ലാന സമ്മേളനം അവിസ്മരനീയമാക്കുന്നതിനു സഹകരിച്ചവർക്ക് അഭിവാദ്യമർപ്പിച് ശങ്കർ മന (പ്രസിഡണ്ട്) .

പി പി ചെറിയാൻ.

ഡാളസ് :മൂന്നു ദിവസം നീണ്ടുനിന്നു ലാനയുടെ പതിനാലാം ദ്വൈവാർഷിക സമ്മേളനം പ്രൗഢഗംഭീരമായും അർത്ഥവത്തായും സമാപിച്ചിച്ചു
ഈ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവർ ഒട്ടേറെയുണ്ട്. ആദ്യമായി സമ്മേളനത്തിൽ ഉടനീളം പങ്കെടുത്ത് സമ്മേളനത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് പ്രഭാഷണങ്ങൾ നടത്തിയ ഡോ. ശ്രീ. എം. വി പിള്ളയോടും ശ്രീ സജി എബ്രഹാമിനോടുള്ള ലാനയുടെ പ്രത്യേക കൃതജ്ഞത നിങ്ങൾക്കേവർക്കും വേണ്ടി ഞാൻ രേഖപ്പെടുത്തട്ടെ. മുഖ്യാതിഥിയായി വരുമെന്ന് പ്രതീക്ഷിച്ച ശ്രീ. സുനിൽ പി. ഇളയിടത്തിന്‌ ആരോഗ്യകരമയ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, ആരോഗ്യപ്രശ്നങ്ങൾക്കിടയിലും സൂമിലൂടെ നമ്മളെയെല്ലാം അഭിസംബോധന ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

സമ്മേളന പ്രതിനിധികൾ, ലാന ഭരണസമിതി അംഗങ്ങൾ, കൺവെൻഷൻ കമ്മിറ്റി അംഗങ്ങൾ, കേരള ലിറ്റററി സൊസൈറ്റിയുടെ പ്രവർത്തകർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ, രജിസ്ട്രേഷൻ കമ്മിറ്റി അംഗങ്ങൾ, പുസ്തക പ്രദർശനത്തിനും വില്പനക്കും സഹായിച്ചവർ, ഫൂഡ് കമ്മിറ്റി അംഗങ്ങൾ, കൾച്ചറൽ കമ്മിറ്റി അംഗങ്ങൾ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ, വീഡിയോ & ഫോട്ടോഗ്രാഫേർസ്, എൽ ഇ ഡി പ്രവർത്തകർ, സ്പോൺസർ കമ്മിറ്റി അംഗങ്ങൾ, സമ്മേളന നഗരി & സ്റ്റേജ് കമ്മിറ്റി അംഗങ്ങൾ, സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ, കൃതികളും ആശംസകളും അയച്ച് തന്നവർ, സ്പോൺസർമാർ, അതിന്റെ ഡിജിറ്റൽ കോപ്പി ഉണ്ടാക്കിയ നിധി ബുക്സിന്റെ പ്രവർത്തകർ, ചുരുങ്ങിയ സമയത്തിനുള്ളീൽ പ്രിന്റ് ചെയ്ത് തന്ന ഡി. എം എസ് പ്രിന്റേർസ് തുടങ്ങി എല്ലാവർക്കും നന്ദിയും കൃതാർത്ഥതയും ഇത്തരുണത്തിൽ സന്തോഷത്തോടെ രേഖപ്പെടുത്തുന്നു.

കൂടാതെ ഭരതകലാ നാടകസമിതി, നൃത്തം ചെയ്ത കുട്ടികൾ, സംഗീതം അവതരിപ്പിച്ച ഗ്രൂപ്പ്, വിവിധ സെഷനുകളിൽ പങ്കെടുത്ത് സമ്മേളനത്തെ സമ്പന്നമാക്കിയവർ ഇവരെയെല്ലാം അനുമോദിക്കുന്നു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ മുൻ പ്രസിഡണ്ടുമാർക്കും പ്രത്യേക നന്ദി.

ഒരോരുത്തരുടേയും പേരുകൾ പ്രത്യേകമായി ഇവിടെ സൂചിപ്പിക്കുന്നില്ല. അതിലാർക്കും പരിഭവം ഉണ്ടാകുകയില്ലല്ലോ.

ലാന ഭരണസമിതിക്കുവേണ്ടി,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments