Wednesday, December 17, 2025
HomeAmerica2028-ൽ വീണ്ടും മത്സരിക്കാമെന്ന് സൂചന നൽകി ഡോണാൾഡ് ട്രംപ് .

2028-ൽ വീണ്ടും മത്സരിക്കാമെന്ന് സൂചന നൽകി ഡോണാൾഡ് ട്രംപ് .

പി പി ചെറിയാൻ.

വാഷിംഗ്ടൺ:2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത തള്ളി പറയാതെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ ഭരണഘടനയിലെ 22-ാം ഭേദഗതി പ്രകാരം രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ സാധിക്കില്ലെങ്കിലും, ട്രംപ് “2028” ബ്രാൻഡിംഗ് ഉള്ള പ്രചാരണ സാമഗ്രികൾ പുറത്തിറക്കിയിട്ടുണ്ട്.

ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, “ഞാൻ അത് തള്ളിക്കളയുന്നില്ല, നിങ്ങൾ തന്നെയാണല്ലോ പറയേണ്ടത്,” എന്നാണ് ട്രംപ് പ്രതികരിച്ചത്.

ചിലർ മുന്നോട്ട് വെച്ച മറ്റൊരു തിയറിയനുസരിച്ച്, ട്രംപ് വൈസ് പ്രസിഡന്റായി മത്സരിക്കാമെന്നും തുടർന്ന് സ്ഥാനാരോഹണം ചെയ്യാമെന്നുമാണ് അഭിപ്രായം. എന്നാൽ ഭരണഘടനയിലെ 12-ാം ഭേദഗതി അനുസരിച്ച് പ്രസിഡന്റ് സ്ഥാനത്തിന് അയോഗ്യനായവർക്ക് വൈസ് പ്രസിഡന്റാകാനും കഴിയില്ല.

“നിയമപരമായി എനിക്ക് അത് ചെയ്യാൻ കഴിയും,” എന്ന് ട്രംപ് പറഞ്ഞെങ്കിലും, “അത് ജനങ്ങൾക്കിഷ്ടമാകില്ല; അത്രയും ‘ക്യൂട്ട്’ ആയിരിക്കും, ശരിയായതല്ല,” എന്നും കൂട്ടിച്ചേർത്തു.

1951-ൽ അംഗീകരിച്ച 22-ാം ഭേദഗതിയാണ് ഒരു വ്യക്തിക്ക് രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനാകില്ലെന്ന് നിശ്ചയിച്ചത്. റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ആൻഡി ഒഗിൾസ് ഇത്തവണ തുടർച്ചയായ മൂന്നാം കാലാവധിക്ക് അനുമതി നൽകുന്ന ഭേദഗതി നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു.

ട്രംപ്, സെനറ്റർ ജെ.ഡി. വാൻസിനെയും മാർക്കോ റൂബിയോയെയും ഉൾപ്പെടുത്തി ഒരു “അപ്രതിരോധ്യമായ” കൂട്ടുകെട്ട് രൂപപ്പെടുത്താമെന്ന ആശയവും ഉന്നയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments