Saturday, December 6, 2025
HomeAmericaസൗത്ത് കരോളിനയിലെ സ്പ്രിന്റ് സ്റ്റോറിൽ വെടിവയ്പ്; രണ്ട് പേർ മരിച്ചു, പ്രതിയെ പോലീസ് വെടിവെച്ചു .

സൗത്ത് കരോളിനയിലെ സ്പ്രിന്റ് സ്റ്റോറിൽ വെടിവയ്പ്; രണ്ട് പേർ മരിച്ചു, പ്രതിയെ പോലീസ് വെടിവെച്ചു .

പി പി ചെറിയാൻ.

നോർത്ത് ഓഗസ്റ്റ (സൗത്ത് കരോളിന): എഡ്ജ്‌ഫീൽഡ് റോഡിലുള്ള സ്പ്രിന്റ് കൺവീനിയൻസ് സ്റ്റോറിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ മരിച്ചു. ആയുധധാരിയായ പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേൽപ്പിച്ചു.

നോർത്ത് ഓഗസ്റ്റ പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ വിവരമനുസരിച്ച്, പോലീസ് സ്ഥലത്തെത്തി പ്രതിയെ പാർക്കിംഗ് പ്രദേശത്ത് നേരിട്ടു. പിന്നീട് ഒരധികാരി വെടിവെച്ച് പ്രതിയെ നിയന്ത്രണവിധേയനാക്കി.

പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച രണ്ടുപേരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചതിന് ശേഷം പുറത്തുവിടുമെന്ന് എൈകിൻ കൗണ്ടി കൊറോണർ ഡാരിൽ എബ്ല്‌സ് അറിയിച്ചു.

സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ടതിനാൽ അന്വേഷണം സൗത്ത് കരോളിന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ ഏറ്റെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments