Thursday, December 18, 2025
HomeAmericaഅൽവാരാഡോ ഹൈസ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ .

അൽവാരാഡോ ഹൈസ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ .

പി പി ചെറിയാൻ.

അൽവാരാഡോ( ടെക്സാസ്): അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപിക ചെൽസി സ്പില്ലേഴ്സ് (33)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18-ന് സ്പില്ലേഴ്സ് അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്, അന്വേഷണത്തിൽ ഭർത്താവിന്റെ  മർദ്ദനമൂലാമാണ്‌ ഇവർ  കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.

ആഷ്ലിയെ ഒക്ടോബർ 20-ന് ഗ്രൈംസ് കൗണ്ടിയിലെ ബെഡിയാസിൽ പോലീസ് പിടികൂടി. ഇയാളുടെ കയ്യിൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.

ചെൽസി സ്പില്ലേഴ്സ് പ്രിയപ്പെട്ട അധ്യാപികയായിരുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൗൺസലിംഗ് സൗകര്യം സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

പോലീസ് അന്വേഷണത്തിൽ തുടരുകയാണെന്നും, ആഷ്ലിയെ ജോൺസൺ കൗണ്ടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments