ജോൺസൺ ചെറിയാൻ .
പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഹിജാബ് പ്രശ്നം കേരളത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ മത ഭീകരവാദ സംഘടനകളാണ്. നിഷ്കളങ്കമായ താല്പര്യങ്ങളല്ല അതിന് പിന്നിലുള്ളത്. ക്രിസ്ത്യൻ മാനേജ്മെന്‍റുകളുടെ സ്കൂളിൽ പോയി നിസ്കാരം നടത്താൻപ്രത്യേക സ്ഥലം വേണം, ഹിജാബ് ധരിക്കണം എന്നിങ്ങനെ പറയുന്നതിന് പിന്നിൽ ബോധപൂർവമായി തന്ത്രം.
