വെൽഫെയർ പാർട്ടി.
കുറുവ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങി വെൽഫെയർ പാർട്ടി. ഇതിൻറെ ഭാഗമായി ആദ്യഘട്ട പഞ്ചായത്ത് ,വാർഡ് തല പ്രവർത്തക കൺവെൻഷനുകൾ പൂർത്തിയായി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബൂത്തുതല ഗൃഹ സന്ദർശനങ്ങളും ജനസമ്പർക്ക പരിപാടികളും നടന്നുവരുന്നു. വിവിധ വാർഡുകളിലേക്കുള്ള സ്ഥാനാർഥി ചർച്ചകളും പൂർത്തിയായതായി വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സംവരണ വാർഡുകൾക്കായുള്ള നറുക്കെടുപ്പ് കൂടെ അവസാനിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം അടക്കമുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ഇലക്ഷന് കൺവീനീർ അജ്മൽ തോട്ടോളി, അഷ്‌റഫ് വി, ഫയാസ് ഹബീബ്, ഷമീർ സി, കുഞ്ഞലവി കെ തുടങ്ങിയവർ സംസാരിച്ചു.
