ജോൺസൺ ചെറിയാൻ .
എന്റെ മാതൃഭൂമി വിറ്റതാരെന്ന് എനിക്കറിയില്ലെങ്കിലും അതിന്റെ വിലയൊടുക്കുന്നത് ആരെന്ന് കാണുന്നു എന്ന് പലസ്തീന്‍ ദേശീയ കവി മഹ്മൂദ് ദാര്‍വിഷ് പറഞ്ഞിട്ട് 50 വര്‍ഷം കഴിയുന്നു. ഗസ്സ മാതൃഭൂമിയുടെ വില രക്തമായും കണ്ണീരായും ഒടുക്കുന്നത് യുദ്ധം തുടങ്ങി രണ്ട് വര്‍ഷം കഴിയുമ്പോഴും തുടരുന്നു. നേതാക്കള്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും ഗസ്സയില്‍ നിലവിളികള്‍ മുഴങ്ങിക്കൊണ്ടിരിക്കുക തന്നെയാണ്. 67000 മനുഷ്യജീവനുകള്‍, പരുക്കേറ്റ 170,000 പേരുടെ രക്തവും പ്രാണവേദനയും, ഭാരമേറിയ 20,000 കുഞ്ഞ് ശവപ്പെട്ടികള്‍, മനുഷ്യര്‍ അധ്വാനിച്ച് കെട്ടിപ്പൊക്കിയ 436,000 കെട്ടിടങ്ങള്‍ എന്നിവ ഗസ്സ വിലയായി നല്‍കിക്കഴിഞ്ഞു. ഞങ്ങളും ഞങ്ങളുടെ മണ്ണും ഒരേ മാംസവും ഒരേ അസ്ഥികളുമാണെന്ന് ദാര്‍വിഷിന്റെ മറ്റൊരു കവിത പറയുന്നു. ഗസ്സയുടെ മണ്ണും വായുവും ജീവജാലങ്ങളും കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരും മനുഷ്യര്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും അവരുടെ സ്വപ്‌നങ്ങളും ചേര്‍ന്നാണ് യുദ്ധത്തിന്റെ വിലയൊടുക്കിയത്. ഗസ്സയുടെ നഷ്ടങ്ങള്‍ ഇനിയെങ്കിലും ലോക മനസാക്ഷിയെ അസ്വസ്ഥമാക്കേണ്ടതുണ്ട്.
