Saturday, December 20, 2025
HomeAmericaഅമേരിക്കൻ ഗവൺമെന്റ് ഷട്ട്ഡൗൺ 12-ആം ദിവസം: കൂടുതൽ ഫെഡറൽ തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരുമെന്ന് ജെ.ഡി. വാൻസ് .

അമേരിക്കൻ ഗവൺമെന്റ് ഷട്ട്ഡൗൺ 12-ആം ദിവസം: കൂടുതൽ ഫെഡറൽ തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരുമെന്ന് ജെ.ഡി. വാൻസ് .

പി പി ചെറിയാൻ.

വാഷിംഗ്ടൺ: ഗവൺമെന്റ് ഷട്ട്ഡൗൺ 12-ആം ദിവസത്തിൽ കടക്കുമ്പോൾ, കൂടുതൽ ഫെഡറൽ തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരുമെന്ന് വിസി. പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകി. ഭക്ഷ്യസഹായം, സൈനിക വേതനം തുടങ്ങിയവ നിലനിർത്താൻ ശ്രമമുണ്ടെങ്കിലും സമവായം നിലവിൽ കഴിയുന്നില്ല. . ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കിൽ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടലും നിര്ബന്ധമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആയിരകണക്കിന് സർക്കാർ ജീവനക്കാർക്ക് വേതനം ഇല്ലാതെ വീട്ടിലിരിക്കേണ്ടിവരികയാണെന്ന് വാൻസ് പറഞ്ഞു. കിടപ്പുരോഗികൾക്കും പട്ടിണിയുടെയും ഭക്ഷ്യസഹായത്തിന്റെയും സേവനങ്ങൾ താൽക്കാലികമായി നിലനിർത്താൻ ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, ഫണ്ടുകളുടെ അഭാവത്തിൽ സ്മിത്സോണിയൻ മ്യൂസിയങ്ങളും നാഷണൽ സൂയും അടക്കമുള്ള സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.

വൈദ്യസഹായത്തിനുള്ള ഫണ്ട് പുതുക്കണം എന്ന ഡെമോക്രാറ്റുകൾ്റെ ആവശ്യം അംഗീകരിക്കാതിരുന്നത് ഷട്ട്ഡൗണിന് കാരണമായി. ഇടതുപക്ഷം റിപ്പബ്ലിക്കൻ ഭരണത്തെ കുറ്റപ്പെടുത്തി, ജനങ്ങൾക്കു നേരെയുള്ള ശിക്ഷയാണിത് എന്നും ആരോപിച്ചു.

ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ ട്രംപ് ഭരണകൂടം ശ്രമിക്കുകയാണെന്നും, ഇത് നിയമവിരുദ്ധമാണെന്നും ഡെമോക്രാറ്റിക് പാർട്ടിയും തൊഴിലാളി യൂണിയനുകളും ആരോപിച്ചു.. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദിത്തം ട്രംപ് ഭരണത്തിനാണ് എന്ന് പ്രൊഗ്രസ്സീവ് നേതാക്കളും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments