Friday, December 5, 2025
HomeKeralaകോളേജ്‌ യൂണിയൻ ഇലക്ഷൻ ജില്ലയിൽ കരുത്തുകാട്ടി ഫ്രറ്റേണിറ്റി മൂവ്മെന്റ്.

കോളേജ്‌ യൂണിയൻ ഇലക്ഷൻ ജില്ലയിൽ കരുത്തുകാട്ടി ഫ്രറ്റേണിറ്റി മൂവ്മെന്റ്.

അജ്മൽ തോട്ടോളി.

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കരുത്തുകാട്ടി ഫ്രറ്റേണിറ്റി മൂവ്മെന്റ്.
വിധേയപ്പെടാത്ത നീതി ബോധം ചെറുത്തു നിൽപ്പിന്റെ സാഹോദര്യം. എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഫ്രറ്റേണിറ്റി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ തന്നെ ജില്ലയിലെ വിവിധ ക്യാമ്പസുകളിലായി നിരവധി പ്രതിനിധികളെ വിജയിപ്പിച്ചെടുക്കാൻ ഫ്രറ്റേണിറ്റിക്ക് സാധിച്ചു.
 ഇലാഹിയ കോളേജ് തിരൂർക്കാട് , ഡബ്ലിയു.ഐ.സിവണ്ടൂർ, എഫ്.എ.സി മലപ്പുറം, എം.ഇ.എസ് പൊന്നാനി, അമൽ കോളേജ് നിലമ്പൂർ, സുല്ലമുസലാം അരീക്കോട്, സാഫി വാഴയൂർ, മലബാർ കോളേജ് വേങ്ങര, ഗവൺമെന്റ് കോളേജ് മലപ്പുറം,ഡെക്സ് ഫോർഡ് കാളികാവ്, കെ.എം.സി.ടി. ലോ കോളേജ്, നസ്റ തിരൂർക്കാട്, എം.ഇ.എസ് മമ്പാട്, എം.ഇ.എസ് വളാഞ്ചേരി, അജാസ് പൂപ്പലം എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി പ്രതിനിധികൾ വിജയം നേടി.
പതിനൊന്ന് കോളേജിൽ യൂണിയൻ ഭരണപങ്കാളിത്തവും,മുപ്പത്തിയത്ത് ജനറൽ സീറ്റുകളും , ഇരുപത്തിയഞ്ച് അസോസിയേഷനുകളും ,നൂറ്റി മുപ്പതിലധികം ക്ലാസ് റെപ്പുകളുമായി മികച്ച മുന്നോറ്റമാണ് ജില്ലയിൽ ഫ്രറ്റേണിറ്റിക്കുണ്ടായത്.
അരാഷ്ട്രീയതക്കും, ഭരണകൂട വിവേചനങ്ങൾക്കും,ക്യാമ്പസുകളിലെ സംഘടനാ ഫാസിസത്തിനുമെതിരെയുള്ള ജില്ലയിലെ വിദ്യാർത്ഥികളുടെ വിധിയെഴുത്താണ് ഫ്രറ്റേണിറ്റിയുടെ വിജയമെന്ന് ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു.
 ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച മുഴുവൻ വിദ്യാർത്ഥികളെയും ജില്ലാ കമ്മിറ്റിക്ക് വേണ്ടി നേതാക്കൾ അഭിവാദ്യം ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments