Friday, December 5, 2025
HomeIndiaഅന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ഹൃദയപൂർവ്വമായ ആശംസകൾ നേർന്ന് കനേഡിയൻ ചാപ്റ്റർ പ്രസിഡന്റ് .

അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ഹൃദയപൂർവ്വമായ ആശംസകൾ നേർന്ന് കനേഡിയൻ ചാപ്റ്റർ പ്രസിഡന്റ് .

ഷിബു കിഴക്കേക്കുറ്റ്.

മാധ്യമ ലോകത്തിലെ പ്രതിഭകളെ ഒരുമിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് — ഒരു മഹത്തായ ആഘോഷ നിമിഷമാണ്. സത്യത്തിനും നീതിക്കും വേണ്ടി  കഴിവും ടെക്നോളജിയും ബുദ്ധിയും  വാക്കും  തൂലിക  കൈയിൽ എടുത്തവർ ഒന്നിച്ചുചേരുന്ന ഈ സംഗമം പ്രചോദനത്തിന്റെ പ്രതീകമാണ്.

ഇന്ത്യയിൽ നിന്ന്  പങ്കെടുക്കുന്ന  എല്ലാ മാധ്യമ പ്രതിനിധികൾക്കും ഹൃദയപൂർവ്വമായ സ്വാഗതം.നിങ്ങളുടെ സാന്നിധ്യം ഈ സംഗമത്തിന് ആഗോള മുഖച്ഛായ നൽകുന്നു.  ന്യൂ ജേഴ്സിയിൽ സംഘടിപ്പിച്ച പതിനൊന്നാമത് കോൺഫറൻസിന്റെ വിജയത്തിനായി ആത്മാർത്ഥമായി പരിശ്രമിച്ച എല്ലാ ചാപ്റ്ററുകൾക്കും, എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഹൃദയപൂർവ്വം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.  നിങ്ങളുടെ സമർപ്പിതമായ സേവനവും കൂട്ടായ മനോഭാവവുമാണ് ഈ വിജയത്തിന്റെ അടിത്തറ.

മുൻകാല എക്സിക്യൂട്ടീവ് അംഗങ്ങളെയും ഈ അവസരത്തിൽ ആദരപൂർവ്വം ഓർക്കുന്നു. നിങ്ങളുടെ ദീർഘദർശനമാണ്  ഈ കൂട്ടായ്മയെ ഇന്നത്തെ ഈ ഉയരത്തിലേക്ക് എത്തിച്ചത്. നിങ്ങൾ വിതച്ച വിത്തുകൾ ഇന്ന് വിജയത്തിന്റെ വൃക്ഷമായി വളർന്നു.

സുനിലിന്റെ നേതൃത്വത്തിലുള്ള നിലവിലെ എക്സിക്യൂട്ടീവ് ടീമിനും അഭിനന്ദനങ്ങൾ. നിങ്ങളുടെ നേതൃത്വവും ഏകകൃതമായ പരിശ്രമവുമാണ് ഈ സമ്മേളനത്തിന് തിളക്കം പകർന്നത്.

അഡ്വൈസറി ബോർഡ് അംഗങ്ങൾക്കും അവരുടെ വിലമതിക്കാനാവാത്ത മാർഗ്ഗനിർദേശത്തിനും പിന്തുണയ്ക്കും ഹൃദയപൂർവ്വം നന്ദി. വ്യക്തികളുടെതല്ല, കൂട്ടായ പരിശ്രമമാണ് യഥാർത്ഥ വിജയത്തിന്റെ രഹസ്യം. ഇത് ഭാവി തലമുറകൾക്ക് പ്രചോദനമാകട്ടെ.

മാധ്യമ സ്വാതന്ത്ര്യത്തിനും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ ഈ യാത്ര എന്നും പ്രകാശിക്കട്ടെ. കാനഡയിൽ നിന്ന് എല്ലാ സഹപ്രവർത്തകർക്കും — ബിഗ് സല്യൂട്ട്!

image.jpeg

ഷിബു കിഴക്കേകുറ്റ്

പ്രസിഡന്റ്, ഇന്ത്യ പ്രസ് ക്ലബ് കാനഡ

President, India Press Club Canada

Shibu Kizhakkekuttu  Canada

Chief Editor   And  managing Director
24NewsLive.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments