Saturday, December 20, 2025
HomeAmericaജോർജിയയിലെ അനധികൃത ഡേകെയറിൽ രണ്ട് വയസ്സുകാരന് നായകളുടെ ആക്രമണത്തിൽ ദാരുണാദ്യം .

ജോർജിയയിലെ അനധികൃത ഡേകെയറിൽ രണ്ട് വയസ്സുകാരന് നായകളുടെ ആക്രമണത്തിൽ ദാരുണാദ്യം .

പി പി ചെറിയാൻ.

ജോർജിയ: ജോർജിയയിലെ വാൾഡോസ്റ്റയിലെ അനധികൃത ഡേകെയറിൽ രണ്ട് വയസ്സുകാരന്  നായകളുടെ ആക്രമണത്തിൽ ദാരുണാദ്യം. സംഭവം നടക്കുമ്പോൾ ഡേകെയർ ഉടമ സ്റ്റേസി വീലർ കോബ് ഉറങ്ങുകയായിരുന്നു,കുട്ടിയെ രണ്ടുമണിക്കൂറിലധികം തിരഞ്ഞു നോക്കിയില്ലെന്നും പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച കുട്ടി വീട്ടിനു പുറത്ത് പോയി രണ്ട് വലിയ റോട്ട്‌വൈലർ നായകളുള്ള കെനൽ തുറക്കുകയായിരുന്നു.തുടർന്നു്  നായകൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു.

കുട്ടിയെ ആശുപത്രിയിലെത്തിക്കുംമുമ്പ് മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവസമയത്ത് മറ്റു കുട്ടികൾ ആരും അവിടെ ഇല്ലായിരുന്നു.

48 കാരിയായ കോബിനെ ശനിയാഴ്ച  അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും സെക്കൻഡ് ഡിഗ്രി വധക്കുറ്റവും , കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസുകളിലും  കുറ്റം ചുമത്തിയിട്ടുണ്ടെന്നും ലോണ്ടസ് കൗണ്ടി ജയിൽ അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments