Saturday, December 20, 2025
HomeAmericaഹ്യൂസ്റ്റനിൽ പ്രധാന തിരുനാളിന് തുടക്കമാകുന്നു .

ഹ്യൂസ്റ്റനിൽ പ്രധാന തിരുനാളിന് തുടക്കമാകുന്നു .

ബിബി തെക്കനാട്ട്.

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ വാർഷിക തിരുനാളിനു ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന  തിരുനാൾ 2025 ഒക്ടോബർ മാസം എട്ടാം തിയതി ബുധനാഴ്ച മുതൽ 19 ഞായറാഴ്ച വരെയാണ് നടത്തപ്പെടുന്നത്. എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ  കൊടിയേറ്റ് നടത്തപ്പെടുന്നു.

തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാനയും നൊവേനയും  ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബർ 18  ശനിയാഴ്ച്ച വിശുദ്ധ കുർബാനക്കും ശുശ്രുഷകൾക്കും കാത്തലിക്ബി ഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും  തൃശൂർ അതിരൂപതക്ഷ്യനുമായ ആർച്ച്ബിഷപ്   മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികനായിരുക്കും.
തിരുനാൾ ദിവസം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9.30 ന് ചിക്കാഗോ സിറോമലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ റാസ  കുർബാനയും,
മാർ ആൻഡ്രൂസ് താഴത്ത് തിരുനാൾ സന്ദേശവും നൽകുന്നതാണ്.

ഈ വർഷത്തെ തിരുനാൾ ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് പ്രസുദേന്തിമാരായാണ് നടത്തുന്നത്. 2025 സെപ്റ്റംബർ 7ന് വിശുദ്ധനായി തിരുസഭ പ്രഖ്യാപിച്ച വിശുദ്ധ കാർലോസ് അക്യുറ്റസ് ന്റെ തിരുനാളും ഒക്ടോബർ 12 ന് എല്ലാ യുവജനങ്ങളും ചേർന്ന് ഇടവകയിൽ കൊണ്ടാടുന്നു. ഒക്ടോബർ 11 ശനി 12 ഞായർ ദിവസങ്ങളിൽ യുവജനങ്ങൾക്കും,കുട്ടികൾക്കുമായി ഇംഗ്ലീഷ് കുർബാനയും ആരാധനയും ഉണ്ടായിരിക്കുന്നതുമാണ്. ശനി ഞായർ ദിവസങ്ങളിൽ യുവജനധ്യാനം നടത്തപ്പെടുന്നു.ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യൂ.കെ  ആണ് യുവജനധ്യാനം നയിക്കുന്നത്.

ഒക്ടോബർ 19 ന് വൈകിട്ട് 6.30 ന് കലാസന്ധ്യ മാർ ആൻഡ്രൂസ് താഴത്ത് ഉൽഘാടനം ചെയ്യുന്നു. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുക്കുന്നതാണ്.
ഒരുക്കങ്ങളെല്ലാം പുരോഗമിക്കുന്നതായി വികാരി ഫാ.ഏബ്രഹാം മുത്തോലത്തും, അസി.വികാരി ഫാ.ജോഷി വലിയവീട്ടിലും അറിയിച്ചു.
കൈക്കാരന്മാരായ ജായിച്ചൻ  തയ്യിൽപുത്തൻപുരയിൽ , ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ,സിസ്റ്റർ റെജി S.J.C, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം പുരോഗമിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments