ജിൻസ് മാത്യു റാന്നി.
ഹൂസ്റ്റൺ: സെൻറ്റ്.മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന സ്പാർക്ക് ഓഫ് കേരളാ കാണികളെ വിസ്മയത്തിൻ്റെ അഭ്രപാളികളിൽ എത്തിച്ച് വർണ്ണോജ്വലമാക്കി.
ഹൂസ്റ്റൺ നഗരത്തിൽ ഈ വർഷം അരങ്ങേറിയ സ്റ്റേജ് ഷോകളിൽ ഉന്നത നിലവാരവും ആകർഷണിയതയും നിറഞ്ഞ് നിൽക്കുന്നതായിരുന്നു സ്പാർക്ക് ഓഫ് കേരളാ ഇവൻറ്റ്.പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി ജോർജ് പൈലി, എൽദോ വർക്കി, അലക്സ് പോൾ,ജേക്കബ് ജോർജ്,സാമ്ജു,സൂസൻ എസ്, ലൗലി, ബിനു വണ്ടലിൽ,ജെലോ ജോസഫ്, ജിനോ ജേക്കബ്,തുടങ്ങി യൂത്ത് അഡൽറ്റ്, സിനിയേഴ്‌സ്,വനിതാ ടീമുകളുടെ നിർലോഭമായ സഹകരണം സ്റ്റേജ് ഷോ വിജയകരമാക്കുവാൻ സഹായിച്ചു.
