റബീ ഹുസൈൻ തങ്ങൾ.
പൊന്നാനി: രാജ്യത്ത് വർദ്ധിച്ചു വരുന്ന സംഘപരിവാറിന്റെ ഭരണകൂട വംശഹത്യാ പദ്ധതികൾക്കെതിരെ വിദ്യാർത്ഥി യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർക്കുമെന്നും സാമൂഹ്യനീതി,നവ ജനാധിപത്യം,സാഹോദര്യം എന്നീ ആശയങ്ങളിലൂന്നിയ വിദ്യാർത്ഥി പക്ഷരാഷ്ട്രീയ ചേരിയെ കെട്ടിപ്പടുക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് ക്യാമ്പസുകളിൽ നേതൃത്വം നൽകുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു.
വിധേയപ്പെടാത്ത നീതിബോധം, ചെറുത്തുനിൽപ്പിന്റെ സാഹോദര്യം എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട്
വി.ടി.എസ് ഉമർതങ്ങൾ
നയിക്കുന്ന ക്യാമ്പസ് ക്യാരവൻ പൊന്നാനി എം.ഇ.എസ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ വരുന്ന മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ ക്യാമ്പസ് കാരവൻ പര്യാടനം നടത്തും.
ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ: അമീൻ യാസിർ, കെ പി ഹാദിഹസ്സൻ എന്നിവരാണ് ഉപനായകർ.
എംഇഎസ് കോളേജ് പൊന്നാനി, കെഎംസിടി ലോ കോളേജ് കുറ്റിപ്പുറം, മജ്‌ലിസ് ആൻഡ് സയൻസ് കോളേജ് പുറമണ്ണൂർ, എംഇഎസ് കെവിഎം കോളേജ് വളാഞ്ചേരി എന്നിവയിൽ നടന്ന സ്വീകരണങ്ങളിൽ
സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ സംസ്ഥാന കമ്മിറ്റി അംഗം സബീൽ ചെമ്പ്രശ്ശേരി, ജില്ല ജനറൽ സെക്രട്ടറിമാരായ അഡ്വ: അമീൻ യാസിർ കെ പി ഹാദി ഹസ്സൻ, ജില്ല സെക്രട്ടറിമാരായ ഹംന സി.എച്ച്, മാഹിർ ശാന്തപുരം, ഖലീൽ സി വി ഡോ. അഹ്സൻ അലി, അലി മുബഷിറ സി.വി, ടി ബഷാസ് ബഷീർ, അബ്ദുൽ റഊഫ്, അഹമ്മദ് ജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ കാപ്ഷൻ: ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡണ്ട്
വി.ടി.എസ് ഉമർ തങ്ങൾ
നയിക്കുന്ന ക്യാമ്പസ് ക്യാരവൻ പൊന്നാനി എം.ഇ.എസ് കോളേജിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്യുന്നു.
