ജോൺസൺ ചെറിയാൻ .
ഇടുക്കി അടിമാലി ചിത്തിരപുരത്ത് അനധികൃത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോർട്ട് സൂപ്പർവൈസർ കസ്റ്റഡിയിൽ. മിസ്റ്റി വണ്ടേഴ്സ് റിസോർട്ടിൻ്റെ സൂപ്പർവൈസറാണ് കസ്റ്റഡിയിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. അപകടത്തിൽ റിസോർട്ട് ഉടമയും പ്രതിയാകും. പള്ളിവാസൽ വില്ലേജ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവൽ പൊലീസിന്റെ നടപടി.
