ജോൺസൺ ചെറിയാൻ .
കണ്ണൂര്‍ കഫേ യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ ‘കണ്ണൂര്‍ കഫേ’യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണന്‍ പഴശ്ശി, ശശിധരന്‍ മട്ടന്നൂര്‍, ബിജൂട്ടന്‍ മട്ടന്നൂര്‍, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നിവരാണ് ”ദി ലേറ്റ് കുഞ്ഞപ്പ” എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
