റബീ ഹുസൈൻ തങ്ങൾ.
മക്കരപ്പറമ്പ്: വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ചെട്ടിയാരങ്ങാടിയിലുള്ള വിധവയായ ഒരു സ്ത്രീക്ക് നിർമ്മിച്ചു നൽകിയ വെൽഫെയർ ഹോമിന്റെ താക്കോൽദാനം പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിർവഹിക്കും.
സെപ്റ്റംബർ 10 വ്യാഴാഴ്ച വൈകുന്നേരം 4:30ന് ചെടിയാരങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, മണ്ഡലം പ്രസിഡന്റ് കെ.പി ഫാറൂഖ്, വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ ജാബിർ, സെക്രട്ടറി സി.കെ സുധീർ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പട്ടാക്കൽ ഹബീബുള്ള, പതിമൂന്നാം വാർഡ് മെമ്പർ സുഹ്റ കാവുങ്ങൽ എന്നിവർ സംബന്ധിക്കും.
