പി പി ചെറിയാൻ.
സെപ്റ്റംബർ 13 ആം തീയതി ശനിയാഴ്ച രാവിലെ ഇർവിൻ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും
വൈകീട്ട് മെക്കാനി സെന്റ് പോൾ ഇടവകയിൽ സന്ധ്യാനമസ്കാരവും അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കും
14 ഞായറാഴ്ച രാവിലെ 8:45 നു കാരോൾട്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാർത്ഥനകളും നടത്തും ഞായറാഴ്ച വൈകിട്ട് സെൻറ് ജെയിംസ് ഓർത്തഡോക്സ് മിഷൻ ദേവാലയത്തിൽ സ്വീകരണവും തുടർന്ന് സന്ധ്യാനമസ്കാരം നടത്തുന്നതാണ്
പതിനഞ്ചാം തീയതി തിങ്കളാഴ്ച വൈകിട്ട് ഡാലസിലെ ഓർത്തഡോക്സ് വൈദികരുടെ സംഗമത്തെ അഭിസംബോധന ചെയ്യും.
പതിനാറാം തീയതി വൈകിട്ട് ഡാളസ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ അപ്പോസ്തലിക സന്ദർശനവും നമസ്കാരവും ഉണ്ടായിരിക്കുന്നതാണ്
പതിനേഴാം തീയതി ബുധനാഴ്ച രാവിലെ ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റണിലേക്കു തിരികെ യാത്ര തിരിക്കും
സഭയുടെ പരമാധ്യക്ഷൻറെ സന്ദർശനം അനുഗ്രഹപ്രധമാക്കാൻ വിവിധ ഇടവകകൾ വൻ ക്രമീകരണങ്ങൾ ചെയ്തു വരുന്നു
