ജോൺസൺ ചെറിയാൻ .
കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ അടുത്തിടെ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുകയാണ്. കുട്ടികള്‍ വരെ ഇരയാകുന്ന ഇത്തരം അപകട വാര്‍ത്തകള്‍ നടക്കുന്നതാണ്. കോഴിക്കോട്ടെ മുങ്ങിമരണങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എം.എ ഗഫൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ്. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീര് കാണാന്‍ ത്രാണിയില്ലാതാകുന്നുവെന്ന് ഗഫൂര്‍ കുറിച്ചു.
