ജോൺസൺ ചെറിയാൻ .
ദോഹയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേൽ ആക്രമണമെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു.
