Friday, December 5, 2025
HomeAmericaസോഷ്യൽ മീഡിയ താരമായ ലോള ഡോൾ (33) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ.

സോഷ്യൽ മീഡിയ താരമായ ലോള ഡോൾ (33) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ.

പി പി ചെറിയാൻ.

ജോർജ് ടൗൺ : ഗയാനയിലെ സോഷ്യൽ മീഡിയ താരമായ ലോള ഡോൾ (33) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ. ശനിയാഴ്ച രാത്രി 11:35-ഓടെ ജോർജ്‌ടൗണിലെ വീട്ടിൽ വെച്ചാണ് ലോലിത കലണ്ടർ എന്നറിയപ്പെടുന്ന താരത്തിന് വെടിയേറ്റത്. കഴുത്ത്, മുഖം, കൈകൾ, വലത് കാൽ എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ജോർജ്‌ടൗൺ പബ്ലിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

തന്റെ കാറിൽ ഇരിക്കുകയായിരുന്ന ലോളയെ ബൈക്കിലെത്തിയ ഒരാൾ വെടിവെക്കുകയായിരുന്നെന്ന് ഗയാന പോലീസ് ഫോഴ്സ് അറിയിച്ചു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

പ്രകോപനപരമായ പോസ്റ്റുകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയുമാണ് ലോള ഡോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments