Saturday, December 6, 2025
HomeAmericaജോർജിയയിലെ ഹ്യുണ്ടായ് മെറ്റാപ്ലാന്റിൽ വൻ ഇമിഗ്രേഷൻ റെയ്ഡ് 475 പേരെ അറസ്റ്റ് ചെയ്തു.

ജോർജിയയിലെ ഹ്യുണ്ടായ് മെറ്റാപ്ലാന്റിൽ വൻ ഇമിഗ്രേഷൻ റെയ്ഡ് 475 പേരെ അറസ്റ്റ് ചെയ്തു.

പി പി ചെറിയാൻ.

ജോർജിയ:ജോർജിയയിലെ ഹ്യൂണ്ടായ് മെഗാപ്ലാന്റിൽ വലിയ കുടിയേറ്റ റെയ്ഡ്. 475 പേർ അറസ്റ്റിലായി, മിക്കവരും കൊറിയൻ പൗരന്മാരാണ്. ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് റെയ്ഡ്.

അനധികൃതമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തവരാണ് അറസ്റ്റിലായതെന്ന്
ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. പിടിയിലായവരിൽ ഹ്യുണ്ടായ് കമ്പനിയുടെ നേരിട്ടുള്ള ജീവനക്കാർ ഇല്ലെന്നാണ് കമ്പനി വക്താവ് അറിയിച്ചത്. റെയ്ഡിനെത്തുടർന്ന് ഇവി ബാറ്ററി പ്ലാൻ്റിൻ്റെ നിർമ്മാണം നിർത്തിവച്ചു. ഇത് മാസങ്ങളായി നടന്നുവന്ന ഒരു ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments