Friday, December 5, 2025
HomeNewsഡ്യൂട്ടിക്കിടെ കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം .

ഡ്യൂട്ടിക്കിടെ കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം .

പി പി ചെറിയാൻ.

കൻസാസ് സിറ്റി: ഡ്യൂട്ടിക്കിടെ കാറിടിച്ച് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.ആഗസ്ത് 26  ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അക്രമി മനഃപൂർവം കാറിടിപ്പിച്ചതാണെന്ന് കൻസാസ് സിറ്റി പൊലീസ് പറഞ്ഞു.

കൻസാസ് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഓഫീസറായ ഹണ്ടർ സിമോൺസിക് (26) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ കൻസാസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെക്കുറിച്ച് കൻസാസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു. കൻസാസ് സിറ്റി കമ്മ്യൂണിറ്റി കോളേജിന് സമീപം 75-ആം സ്ട്രീറ്റിലും സ്റ്റേറ്റ് അവന്യൂവിലും വെച്ചാണ് ഓഫീസർ സിമോൺസിക്കിന് അപകടം സംഭവിച്ചത്.

പൊലീസിനെ അനുസരിക്കാതെ അമിതവേഗതയിൽ പോയ ഒരു വാഹനം തടയാൻ സിമോൺസിക് ശ്രമിക്കുന്നതിനിടെയാണ് അക്രമി മനഃപൂർവം വാഹനമിടിപ്പിച്ചത്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments