Friday, December 5, 2025
HomeAmericaഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ - ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു പന്തളം ബാലൻ നയിക്കുന്ന...

ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ – ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു പന്തളം ബാലൻ നയിക്കുന്ന ഗാനസന്ധ്യ.

സുമോദ് തോമസ്.

ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  കേരള  ചാപ്റ്റർ  പെൻസിൽവാനിയ ഘടകം നടത്തുന്ന 79-ാമത്  ഇന്ത്യൻ  സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്രശസ്ത സിനിമ പിന്നണി ഗായകർ പന്തളം ബാലൻ അവതരിപ്പിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.

നിരവധി മലയാള സിനിമകളിൽ പിന്നണി ഗാനം ആലപിച്ചിട്ടുള്ള പന്തളം ബാലൻ  ദേവരാജൻ മാസ്റ്റർ അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്‌ക്കാരം, വയലാർ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് എന്നിവക്ക് പുറമെ  എണ്ണായിരം  ഗാനമേള വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ, ടി വി  പിന്നണി പ്രവർത്തകനും, സ്‌ക്രിപ്‌റ്റ് റൈറ്ററും സ്റ്റാൻഡ് അപ് കൊമേഡിയനും, കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ  സുനീഷ് വാരനാട്‌ നേതൃത്വം നൽകുന്ന കലാ പ്രകടനങ്ങൾ പരിപാടിക്ക് മാറ്റു കൂട്ടും. കോമഡി ഷോ, നൃത്തരൂപങ്ങൾ, ചെണ്ടമേളം, ഉൾപ്പെടെ  മികച്ച കലാപ്രകടങ്ങളാണ് ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 16 ശനിയാഴ്ച   വൈകിട്ട് 4 .00 മണി (EST)ക്ക് ഫിലാഡൽഫിയയിലെ ക്രിസ്റ്റോസ് ചർച്ച് ഓഡിറ്റോറിയത്തിൽ   വച്ചാണ്  (9999 Gantry Rd, Philadelphia, PA 19115)  ആഘോഷ പരിപാടികൾ അരങ്ങേറുക.

കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. കേരള രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ 2019  മുതൽ കാസർഗോഡ് എംപിയാണ്. കെപിസിസി സെക്രട്ടറിയായും  കെപിസിസി വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. പൊതുസംവാദങ്ങളിലും  ടെലിവിഷൻ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും   മൂർച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് ബഹുമാന്യനായ രാജ്മോഹൻ ഉണ്ണിത്താൻ.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾക്ക്  പുറമെ, സാമൂഹിക സാംസ്കാരിക നേതാക്കളും  അമേരിക്കൻ പൊളിറ്റിക്സ് പ്രെതിനിധികളും  പങ്കെടുക്കും.

പ്രവാസി  ഇന്ത്യൻ  സമൂഹം  എന്ന നിലയിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ്, ബി ആർ അംബേദ്‌കർ തുടങ്ങി   ഇന്ന് നമ്മൾ ആസ്വദിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കിയ  ധീരരായ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും  ത്യാഗത്തെ ഓർമ്മിക്കാനും ആഘോഷിക്കാനുമുള്ള  സമയമാണിതെന്നും   ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും  ഐ. ഒ. സി. കേരള  ചാപ്റ്റർ  പെൻസിൽവാനിയ ഘടകം  ഭാരവാഹികൾ അറിയിച്ചു.    അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികൾ സമാപിക്കുക. പ്രവേശനം  തികച്ചും സൈജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: പ്രെസിഡൻറ്റ് ഡോ. ഈപ്പൻ ഡാനിയേൽ 215 262 0709 . ചെയർമാൻ സാബു സ്കറിയ 267  980 7923  , ജനറൽ സെക്രട്ടറി- സുമോദ് റ്റി നെല്ലിക്കാല 267 322  8527 . ട്രെഷറർ- ഫിലിപ്പോസ് ചെറിയാൻ- 215 605 7310.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments