Friday, December 5, 2025
HomeNewsനോർത്ത് സോണിനെ നയിക്കാൻ ശുഭ്മാൻ ഗിൽ.

നോർത്ത് സോണിനെ നയിക്കാൻ ശുഭ്മാൻ ഗിൽ.

ജോൺസൺ ചെറിയാൻ .

ദുലീപ് ട്രോഫിയിൽ നോർത്ത് സോൺ ടീമിന്റെ ക്യാപ്റ്റനാകാൻ ശുഭ്മാൻ ഗിൽ. ബെംഗളൂരുവിൽ ഓഗസ്റ്റ് 28-നാണ് ദുലീപ് ട്രോഫി ആരംഭിക്കുക. അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ എന്ന രീതിയിലും, ബാറ്റ്സ്മാൻ എന്ന രീതിയിലും തകർപ്പൻ പ്രകടനാമായിരുന്നു ഗിൽ കാഴ്ച്ചവെച്ചത്. ക്യാപ്റ്റൻസി മികവിൽ പരമ്പര 2-2 ൽ അവസാനിപ്പിക്കുകയും, നാല് സെഞ്ചുറികളോടെ 754 റൺസ് നേടിക്കൊണ്ട് ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments