വിമൻ ജസ്റ്റിസ് മൂവ്‌മെൻ്റ്.
മലപ്പുറം : കേരളത്തിൻ്റെ സാമൂഹിക മണ്ഡലത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങ ളിൽ കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള നീതിക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയായ വിമൻ ജസ്റ്റിസ് മൂവ്‌മെൻ്റ് അതിന്റെ ആറാം സ്ഥാപക ദിനം ജൂലൈ 20 – സ്ഥാപകദിന ത്തോടനുബന്ധിച്ച് ജില്ലയിൽ 16 മണ്ഡലങ്ങളിലും ആഘോഷിക്കുന്നു. ഈ വർഷത്തെ സ്ഥാപക ദിനം അസംഘടിത തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തുകൊണ്ട് ശ്രദ്ധേയമാകും.
“തൊഴിലിടങ്ങളിൽ നീതി തേടുന്നവർ ഒരുമിക്കുന്നു” എന്ന തലക്കെട്ടിൽ, ജൂലൈ 23 ബുധൻ ഉച്ചയ്ക്ക് 2.30 ന് തീരൂർ മുൻസിപ്പൽ പാർക്കിൽ ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലയിലെ പരിപാടിക്ക് തുടക്കം കുറിക്കും. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ഒത്തുചേരൽ സംഘടിപ്പിക്കുന്നു.
അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, പാചക, ഗാർഹിക തൊഴിലാളികൾ, വിതരണ ക്കാർ തുടങ്ങി സമൂഹത്തിൻ്റെ ദൈനംദിന ജീവിതത്തിൽ നിർണായക സാന്നിധ്യമാണ് അസംഘടിതരായ അവശ്യ സേവനദാതാക്കൾ. എന്നാൽ ഇവർക്കൊന്നും മതിയായ തൊഴിൽ സുരക്ഷയോ മറ്റ് അവകാശങ്ങളോ ലഭ്യമല്ല. പലവിധത്തിലുള്ള ചൂഷണങ്ങൾക്കും ഇവർ ഇരയാവുകയും, അവരുടെ ആവശ്യങ്ങളും പരാതികളും പോരാട്ടങ്ങളും പരിഗണിക്കപ്പെടാതെ പോവുകയും ചെയ്യുന്നു.
ഇന്ത്യയിലെ മൊത്തം തൊഴിൽ സേനയുടെ ഏകദേശം 85 ശതമാനത്തോളം അസംഘടിത മേഖലയിലാണ്. ഇതിൽ വലിയൊരു ശതമാനം സ്ത്രീകളാണ്. പലതരം പിന്നോക്കാവസ്ഥ കളിലുള്ളവരാണ് ഇത്തരം തൊഴിലുകളിലെത്തിച്ചേരുന്നത്. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഈ അവശ്യ സേവനദാതാക്കൾക്ക്, ഭരണകൂടം ഉറപ്പുനൽകേണ്ട തൊഴിൽ, വേതന സുരക്ഷിത ത്വത്തിൽ ഇന്നും അവർ അദൃശ്യരാണ്.
പ്രത്യേകിച്ച്, വിവേചനങ്ങളും അനീതികളും ആവോളം അനുഭവിക്കുന്ന സ്ത്രീകൾ ഈ മേഖല യിൽ കൂടുതൽ അരക്ഷിതരാവുന്നുണ്ട്. പുതിയ തൊഴിൽ കോഡുകൾ ഈ അരക്ഷിതാ വസ്ഥയ്ക്ക് ആക്കം കൂട്ടുന്നു എന്ന ആശങ്കയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ, വിവിധ വിഭാഗങ്ങളിൽപ്പെട്ട അസംഘടിത വനിതാ തൊഴിലാളികൾ ഒരുമിച്ചിരുന്ന് തങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യും.
ജില്ലയിൽ 16 മണ്ഡലങ്ങളിലും ഈ വിഷയത്തിൽ സ്ത്രീ തൊഴിലാളികളുടെ ഒത്തുചേരലുകൾ സംഘടിപ്പിക്കും. പതിവ് പോലെ പതാക ഉയർത്തലും സേവന പ്രവർത്തനങ്ങളും മധുര വിതരണങ്ങളും നടത്തും.
വിമൻ ജസ്റ്റിസ് മൂവ്‌മെൻ്റ് ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി നേതൃത്വം നൽകിയ പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ,ജില്ലാ സെക്രട്ടറിമാരായ സാജിത, മാജിത, പ്രോഗ്രാം കൺവീനർ ജസീല കെ പി, എന്നിവർ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ്
റജീന വളാഞ്ചേരി,
9645442117
Media സെക്രട്ടറി
സുഭദ്ര വണ്ടൂർ
9447387812
2025 ജൂലൈ 22.
