Friday, August 22, 2025
HomeAmericaനവചൈതന്യത്തിനു വേദിയൊരുക്കുന്ന KHNA തെരഞ്ഞെടുപ്പ്.

നവചൈതന്യത്തിനു വേദിയൊരുക്കുന്ന KHNA തെരഞ്ഞെടുപ്പ്.

സുരേഷ് നായർ.

വിശ്വസംസ്‌കാര വേദിയിൽ അശ്വമേധം നടത്തുന്ന ഭാരതീയയുടെ സർവ്വലൗകികതയും സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിനുള്ള പുത്തൻ കർമ്മപദ്ധതികളുമായി കെ.എച്ച്.എൻ.എ. യെ നയിക്കാൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ പാനൽ മത്സര രംഗത്ത്.

അനുദിനം മാറിമറിയുന്ന അമേരിക്കൻ രാഷ്ട്രീയ സാംസ്കാരിക സാഹചര്യങ്ങളുടെ സ്പന്ദനം ഉൾക്കൊണ്ടു സംഘടനയെ നയിക്കാൻ  പുത്തൻ തലമുറയിലെ ഉണ്ണികൃഷ്ണനും (പ്രസിഡന്റ്) സഞ്ജീവ് കുമാറും (വൈ:പ്രഡിഡന്റ്) സിനി നായരും (സെക്രട്ടറി) ശ്രീകുമാർ ഹരിലാലും (ജോ:സെക്രട്ടറി) ഒപ്പം വരവുചെലവ് കണക്കുകൾ വ്യക്തതയോടെയും സുതാര്യതയോടെയും അംഗങ്ങളിൽ സമയബന്ധിതമായി എത്തിക്കാൻ അമേരിക്കയിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് ആയ അശോക് മേനോനും(ട്രഷറർ) അരനൂറ്റാണ്ടിലേറെക്കാലമായി അമേരിക്കൻ പ്രവാസിയും ദേശിയ മലയാളി സംഘടനകളിൽ ഭാരവാഹിയും ദീർഘകാല കെ.എച്ച്.എൻ.എ. സഹയാത്രികനും ആയിട്ടുള്ള അപ്പുകുട്ടൻ പിള്ളയും(ജോ:ട്രഷറർ) മത്സരരംഗത്തു സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നു.
സംഘടനയുടെ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാനും ദൈനംദിന പ്രവർത്തനങ്ങളിലും 2027 ഗ്ലോബൽ ഹിന്ദു സംഗമ സംഘാട നത്തിലും ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിന് ആവശ്യമായ ദിശാബോധവും പിന്തുണയും നൽകാനുമുള്ള പ്രതിജ്ഞാ ബദ്ധതയോടെ ട്രസ്‌റ്റി ബോർഡ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് നിലവിലെ ന്യൂയോർക്ക് നേതൃനിരയുടെ തുടർച്ചയായി വനജ നായരും ട്രസ്‌റ്റി സെക്രട്ടറിയായി ഡോ:സുധിർ പ്രയാഗയും മത്സരിക്കുന്നു.
അന്യ ക്ഷേത്ര പ്രവർത്തനങ്ങളിലും കെ.എച്ച്.എൻ.എ. യുടെ അണിയറയിലും ദീർഘകാലമായി പ്രവർത്തിച്ചിട്ടുള്ള ഈ സംഘത്തിലെ പ്രമുഖരെല്ലാം തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റികളിലേക്ക്  നവാഗതരാണ്. അണിയറയിൽ നിന്നും പുതുമുഖങ്ങളായി അരങ്ങത്തേക്ക് വരുന്ന ഇവർ തികഞ്ഞ പ്രൊഫഷണലുകളും പ്രാദേശിക ഹിന്ദു കൂട്ടായ്മകളിലെ പ്രമുഖ  ഭാരവാഹികളുമാണ്.
ഓഗസ്റ്റ് 17 മുതൽ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന കൺവെൻഷന്റെ മുന്നൊരുക്കങ്ങളിൽ കഴിഞ്ഞ രണ്ടുവർഷമായി സജീവമായി പ്രവർത്തിക്കുന്ന ഇവരുടെ നേതൃനിരയിലേക്കുള്ള വരവോടെ സനാതന ധർമ്മ മൂല്യങ്ങളുടെയും അമേരിക്കൻ സാങ്കേതികതയുടെയും സമന്വയമായ ഒരു ചുവടുമാറ്റം സംഘടനക്ക് ഉണ്ടാകുമെന്നു ഈ ടീമിന് ലഭിക്കുന്ന വർധിച്ച പിന്തുണ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments