Saturday, July 26, 2025
HomeAmerica"ഈ മനോഹര തീരം" സംഗീതവിരുന്നിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.

“ഈ മനോഹര തീരം” സംഗീതവിരുന്നിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.

ജോസഫ് ജോൺ കാൽഗറി.

എഡ്മണ്ടൺ:  കാനഡയിലെ എഡ്മണ്ടണിലെ സെന്റ് ജേക്കബ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21-ാം തീയതിയായ ശനിയാഴ്ച വൈകിട്ട് 4 മുതൽ രാത്രി 8 വരെ പ്ലസന്റ് വ്യൂ കമ്മ്യൂണിറ്റി ലീഗ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക ആഘോഷം ‘ഈ മനോഹര തീരം…’ എന്ന പേരിൽ സംഘടിപ്പിക്കുന്നു. 1970, 80, 90 കാലഘട്ടങ്ങളിലെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ നിത്യഹരിത ഗാനങ്ങൾ സംയോജിപ്പിച്ച സംഗീതവിരുന്നാണ് പ്രധാന ആകർഷണം.

അതിനോടനുബന്ധിച്ചു  വിവിധതര  നാടൻ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തി തത്സമയ പാചകത്തോടെയുള്ള നാടൻ തട്ടുകടയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രചാരമുള്ള വിഭവങ്ങൾ രാവിലെ 11 മുതൽ രാത്രി 10 വരെ ലഭ്യമാകുന്നതാണ്..

കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ എന്നിവയും അതേ സ്ഥലത്ത് ഒരുക്കുന്നുണ്ട്  എന്നുള്ളത് “ഈ മനോഹര തീരം ”  എന്ന പരിപാടിയുടെ ഒരു പ്രത്യേകത ആണ് .

ഓരോ മണിക്കൂറിലും നറുക്കെടുപ്പുകൾ നടത്തപ്പെടും. കൂടാതെ ലക്കി ഡ്രോ വഴിയും രണ്ട് മെഗാ സമ്മാനങ്ങൾ അന്നേദിവസം പ്രഖ്യാപിക്കുന്നതായും സംഘാടകർ അറിയിച്ചു. സീറ്റ് റിസർവേഷനോടെയുള്ള ലക്കി ഡ്രോ കൂപ്പൺ $10-നും, കൂപ്പൺ മാത്രം $5-നും ലഭ്യമാണ്.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഗൃഹാതുരത്വം ഉണർത്തുന്ന സംഗീതവും, നാടൻ വിഭവങ്ങളും, കുടുംബവിനോദങ്ങളും ഒന്നിച്ചുചേരുന്ന ഈ മനോഹര തീരത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments