ഷിബു വർഗീസ് .
ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂർ അസോസിയേഷന്റെ (CAP) പ്രവർത്തനോൽഘാടനം ജൂൺ 21-ാം തീയതി രാവിലെ 11 മണി മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച് നടത്തപ്പെടുന്നു. (Kazi’s Tandoor & Grill, 10008 Verree Rd, Philadelphia, PA 19116)
പ്രോഗ്രാമിന്റെ വിജയത്തിനായി ചെങ്ങന്നൂർ നിവാസികളായ എല്ലാവരെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്: ജേക്കബ് ഫിലിപ്പ്, വൈസ് പ്രസിഡന്റ്: ബെന്നി മാത്യു, സെക്രട്ടറി: ഷിബു മാത്യു, ജോയിന്റ് സെക്രട്ടറി: അനിൽ ബാബു, ട്രസ്റ്റി: ജോസ് സക്കറിയ, ജോയിന്റ് ട്രസ്റ്റി: ഉമ്മൻ മത്തായി എന്നിവർ അറിയിച്ചു.
ജൂൺ 21ന് നടക്കുന്ന പ്രവർത്തനോൽഘാടനത്തിനോടൊപ്പം CAP ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുന്നതാണ്.
പ്രോഗ്രാമിന്റെ വിജയത്തിനായി, കൺവീനഴ്സ്:- ജിജു ജോർജ്, ജോർജ് തടത്തിൽ, ആൻസി മാത്യു, കൊച്ചുകോശി ഉമ്മൻ, ജനറൽ കൺവീനഴ്സ്:- ജോർജ് കുര്യൻ,
ഡോ. സി.സി. ജോൺ, രാജു ശങ്കരത്തിൽ, ജോയൽ സതീഷ്, ജോയൽ ചാക്കോ, മാത്യു ടി വർഗീസ്, ആഞ്ചലിൻ മാത്യു, ലിസ തോമസ്, ലിൻസ് തോമസ്, തോമസ് സാമൂവേൽ, ജോസഫ് കൈലത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.