Thursday, July 3, 2025
HomeKeralaനടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു.

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു.

ജോൺസൺ ചെറിയാൻ .

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ.കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതൽ പൂർണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള മകൻ: മിഥുൻ(ഓസ്‌ട്രേലിയ) മരുമക്കൾ: റിയ(ഓസ്‌ട്രേലിയ), നടൻ ദിലീപ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments