Saturday, July 5, 2025
HomeAmericaഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഫാമിലി പിക്കിനിക്ക് ജൂൺ 7 ...

ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഫാമിലി പിക്കിനിക്ക് ജൂൺ 7 ശനിയാഴ്ച .

ശ്രീകുമാർ ഉണ്ണിത്താൻ.

പെൺസിൽവാനിയ :ഫൊക്കാന പെൻസിൽവേനിയ  റീജിയന്റെ ഈ വർഷത്തെ ഫാമിലി പിക്കിനിക്ക്  2025  ജൂൺ 7   ശനിയാഴ്ച രാവിലെ 110  മണി മുതൽ 5 മണി വരെ  Lums Pond State   പാർക്കിൽ  (1068  Howell School Road ,Bear , DE 19701 ) വെച്ച് നടത്തുന്നു.

തമ്മിൽ കാണുവാനും സഹൃദങ്ങൾ    പുതുക്കാനും , ഒത്തുകൂടുവാനും ഒരു ദിനം. അത് സന്തോഷപ്രദമാക്കാൻ പെൺസിൽവാനിയ  റീജിയൻ  പരമാവധി ശ്രമിക്കാറുണ്ട്, വളരെ അധികം സ്പോർട്സ് , ഗെയിംസ് എന്നിവ ഉൾപ്പെടുത്തിയാണ് റീജിയന്റെ  പിക്കിനിക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത് .

ഈ പിക്കിനിക്കിലേക്ക്‌   എല്ലാ മലയാളി സഹോദരങ്ങളുടെയും   സ്വാഗതം ചെയ്യുന്നതായി  റീജണൽ വൈസ്  പ്രസിഡന്റ് ഷാജി ശാമുവേൽ  ,മില്ലി ഫിലിപ്പ് (ഫൊക്കാന അഡി . ജോയിന്റ് ട്രഷർ ) , ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ് ആയ അജിത് ചാണ്ടി , സുധീപ് നായർ , ഫൊക്കനയുടെ വിവിധ ഭാരവാഹിത്യങ്ങൾ വഹിക്കുന്ന അഭിലാഷ് ജോൺ , സണ്ണി ചെറിയാൻ , ലിബിൻ പുന്നശ്ശേരിൽ , സക്രിയ പെരിയപ്പുറം , എൽഡോ വർഗീസ് , മാത്യു ചെറിയാൻ , സുധാ കർത്താ , ബ്ലെസ്സൺ മാത്യു , ലിസി തോമസ് , രാജൻ സാമുവേൽ ,സന്തോഷ് എബ്രഹാം , അലക്സ് ചെറിയാൻ ജോർജ് നടവയൽ ,റോണി വർഗീസ് , ഫെയ്‌ത് മറിയ എൽഡോ    എന്നിവര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments