ഡിജിന്കെ ദേവരാജ്.
ഇന്നാരും കാണാത്തൊരായിരം
ഉത്തരങ്ങള്‍ പലതുമൊരുത്തര
മറിയാ ചോദ്യമായ് മാറിടും നാളെ
വിലയറിയാപ്പലതുമന്നു വിലക്കു
കിട്ടാക്കനികളാകുമന്നു തീർച്ച
വെറുതെ കളയുന്നു നാം പക്ഷെ!
മഴപെയ്യില്ല നാളെ ഉയിർനാമ്പുക
ളൊന്നുമേ മുളക്കില്ല നാളെ വറ്റിയ
മരുപ്പുനോക്കി ആദ്യചോദ്യം ?
എന്താണു മഴ ? നാവുവരണ്ടുപോ
യിർത്തുടിപ്പില്ലാ മരത്തൂണുകളെ
നോക്കി എന്താണു തണല്‍?
ആയുസ്സറ്റു പിടഞ്ഞൊടുങ്ങിയ
ആകാശ്ശപ്പറവകളെ നോക്കി
എന്താണു ജീവശ്വാസം ഉത്തരമില്ല
കിട്ടാവിലക്കു വിലക്കുവെച്ച
ക്രിത്രിമ വെള്ളക്കുപ്പികളെ നോക്കി
നാവില് കപ്പലോടുമന്നുറപ്പ് !
സ്വകാര്യഭീമൻ ജലപമ്പുകള്‍
തുടങ്ങി ദാഹജലം ലിറ്ററളവിനു
വില്‍ക്കുമന്നു ചോദ്യം ഉറവയെന്ത്?
കിണറെന്ത്? ദാഹം എന്നാലെന്ത്
ഇനിയുമുണ്ടൊരുപാടു ചോദ്യം
പഠിച്ചുവെക്കാം ഉത്തരപറയേണ്ടേ?
നാളെനംതലമുറ ചോദ്യമായ് കേട്ടാല്‍.