ജീമോൻ റാന്നി.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ ഫെബ്രുവരി 16, 23 മാർച്ച് 2 എന്നീ തീയതികളിൽ ന്യൂ ജേർസിയിലുള്ള സെൻറ്. സ്റ്റീഫൻസ്, റെഡീമർ, സെന്റ്. പീറ്റേഴ്സ്, സീയോൺ മുതലായ ഇടവകകൾ സന്ദർശിച്ചു. ഇടവക വികാരിമാരായ റവ. അരുൺ എസ്സ്. വർഗീസ്, റവ. ജെസ്സ് എം. ജോർജ്, റവ. ടി.എസ്സ്. ജോൺ, എന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു.
കോൺഫ്രൻസിൻറെ സ്ഥലം, തീയതി, പ്
ജൂലൈ മാസം 3 മുതൽ 6 വരെ ലോങ്ങ് ഐലൻഡ് മെൽവിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുകയും ഇടവകകൾ നൽകിയ മികച്ച പിന്തുണക്ക് ഇടവക വികാരിമാരോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം ഹൃദയംഗമായ നന്ദി അറിയിച്ചു.