ജോൺസൺ ചെറിയാൻ .
ശംഭു, ഖനൗരി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധ വേദികള്‍ തുടച്ചു നീക്കി പഞ്ചാബ് പൊലീസ്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിര്‍മിച്ച കൂടാരങ്ങള്‍ പൊലീസ് പൂര്‍ണമായി പൊളിച്ചു നീക്കി. ദേശീയ പാതയിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്തു. ഡല്‍ഹി അതിര്‍ത്തി കനത്ത ജാഗ്രതയിലാണ്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) നേതാവ് സര്‍വന്‍ സിംഗ് പാന്ഥേറും സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര) നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളും കസ്റ്റഡിയില്‍ തുടരുകയാണ്.