ജോൺസൺ ചെറിയാൻ .
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയിലെത്തിക്കഴിഞ്ഞു. അധികാരമേറ്റതിന് ശേഷം ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുന്ന നാലാമത്തെ വിദേശ ഭരണാധികാരിയാണ് മോദി. ഇസ്രയേലിന്റെ ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്റെ ഷിഗേരു ഇഷിബ, ജോര്‍ദാന്റെ അബ്ദുള്ള രണ്ടാമന്‍ രാജാവ് എന്നിവര്‍ നേരത്തെ ട്രംപിനെ സന്ദര്‍ശിച്ചിരുന്നു.