Friday, July 4, 2025
HomeAmericaഇല്ലിനോയിസ് മുൻ ഗവർണർ ബ്ലാഗോജെവിച്ചിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകി.

ഇല്ലിനോയിസ് മുൻ ഗവർണർ ബ്ലാഗോജെവിച്ചിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകി.

പി പി ചെറിയാൻ.

ചിക്കാഗോ:മുൻ ഇല്ലിനോയിസ് ഗവർണർ റോഡ് ബ്ലാഗോജെവിച്ചിന്റെ ഫെഡറൽ ജയിൽ ശിക്ഷ ഇളവ് ചെയ്ത് ഏകദേശം അഞ്ച് വർഷത്തിന് ശേഷം, 13 വർഷങ്ങൾക്ക് മുമ്പ്  ധനസമാഹരണ പദ്ധതികൾ, സ്വന്തം നേട്ടത്തിനായി യുഎസ് സെനറ്റ് സീറ്റ് വിൽക്കാൻ ശ്രമിച്ചത് എന്നിവയുൾപ്പെടെ.നിരവധി അഴിമതി കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അപമാനിതനായ മുൻ ഗവർണർക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണ്ണ മാപ്പ് നൽകി .

മുഴുവൻ ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നെങ്കിൽ, കഴിഞ്ഞ വർഷം ബ്ലാഗോജെവിച്ച് മോചിതനാകുമായിരുന്നു. ട്രംപിന്റെ ശിക്ഷാ ഇളവിന്റെ സമയത്ത്, കൊളറാഡോ ജയിലിൽ 14 വർഷത്തെ തടവിൽ എട്ട് വർഷം ബ്ലാഗോജെവിച്ച് അനുഭവിച്ചിരുന്നു.

“എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രസിഡന്റ് ട്രംപ് ചെയ്ത എല്ലാത്തിനും എപ്പോഴും അദ്ദേഹത്തോട് അഗാധമായ നന്ദിയുള്ളവനായിരിക്കുമെന്നും  “അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ലോകം. അദ്ദേഹം അമേരിക്കയ്ക്ക് വേണ്ടി മികച്ചത് ചെയ്യുമെന്നും  ഞാൻ കരുതുന്നു.”തിങ്കളാഴ്ച ബ്ലാഗോജെവിച്ച്  മാ ധ്യമപ്രവർത്തകരോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments