ജോൺസൺ ചെറിയാൻ.
അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാര്‍ക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നു എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ചൂടുപിടിക്കുകയാണ്. ഇതിനിടെ അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വ്യോമയാന വിഷയങ്ങളെ കുറിച്ച് സ്ഥിരമായി എഴുതുന്ന ജേക്കബ് കെ ഫിലിപ്പ്. 15 മണിക്കൂര്‍ കൊണ്ട് അമൃത്സറിലെത്തേണ്ട അമേരിക്കന്‍ വിമാനം എന്തുകൊണ്ട് എത്താന്‍ 41 മണിക്കൂറുകളെടുത്തെന്നാണ് അദ്ദേഹമുന്നയിക്കുന്ന ചോദ്യം. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമണിയിച്ചുള്ള ഇന്ത്യക്കാരുടെ നരകയാത്ര കുറച്ചുമണിക്കൂറുകള്‍ കൂടി നീണ്ടുപോകാന്‍ കാരണം കാനഡ ഉയര്‍ത്തിയ വിലക്കാണോ എന്ന സംശയമാണ് അദ്ദേഹം ഉന്നയിക്കുന്നത്.