കെ.എ ഷഫീഖ്.
മലപ്പുറം: സംഘ്പരിവാറും ഇടത് പക്ഷവും മുന്നോട്ട് വെക്കുന്ന അപരത്വവൽക്കരണ ശ്രമങളെ ഭയപ്പെടാതെ മലപ്പുറത്ത് ശക്തിപ്പെടുവരുന്ന വിദ്യാർത്ഥി യുവജന സമരങ്ങൾ ആത്മാഭിമാനത്തിൻ്റെയും ,രാഷ്ട്രിയമായ ഇഛാശക്തിയുടെതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.ഷഫീഖ് പറഞ്ഞു.
ജനസംഖ്യാനുപാതിക വികസനം യാഥാർത്യമാക്കുക.മലപ്പുറത്തോടുള്ള വിവേചനം സർക്കാർ ധവളപത്രം പുറത്തിറക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ നയിക്കുന്ന ജില്ലാ നിവർത്തന പ്രക്ഷോഭ റാലിയുടെ സമാപനം മക്കരപറമ്പിൽ രോഹിത് വെമുല നഗരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ്കാരക്കുന്ന്, ജംഷീൽ അബൂബക്കർ ,ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം, കെ.പി.സമീറ, ബന്ന മുതുവല്ലൂർ, മെഹബൂബ് റഹ്മാൻ,വി.ടി.എസ് ഉമർ തങ്ങൾ,ഷബീർ പി. കെ, അഡ്വ: റാഷിന, മുബീൻ മലപ്പുറം അൽത്താഫ്,എന്നിവർ പ്രസംഗിച്ചു., അജ്മൽ ഷെഹീൻ, ഫായിസ് എല്ലാംങ്കോട്, അജ്മൽ തോട്ടോളി, റമീസ് ചാത്തല്ലൂർ,നിഷ് ല മമ്പാട്, ജംഷീർ ചെറുകോട്, സാജിത മങ്കട, ഹംന സി എച്ച്, ജാസിർ വാണിയമ്പലം, ജസീം സയ്യാഫ്,
എന്നിവർ നേതൃത്വം നൽകി.