Wednesday, August 20, 2025
HomeKeralaസിജി ലോജിക് ഒളിമ്പ്യാഡ് 2025: കെ എ നാജിദ് സംസ്ഥാന ജേതാവ്-(പ്രസിദ്ധീകരണത്തിന് 2025 ഫെബ്രുവരി 04).

സിജി ലോജിക് ഒളിമ്പ്യാഡ് 2025: കെ എ നാജിദ് സംസ്ഥാന ജേതാവ്-(പ്രസിദ്ധീകരണത്തിന് 2025 ഫെബ്രുവരി 04).

സിജി പ്ര ഡിവിഷൻ.

കുട്ടികളിലെ മത്സരക്ഷമത വളർത്തുക എന്ന ലക്ഷ്യത്തോടെ  സിജി, സെന്റർ ഫോർ എക്സലൻസ് ഇൻ എജുക്കേഷന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സിജി ലോജിക് ഒളിമ്പ്യാഡ്  2025 ന്റെ സംസ്ഥാനതല മത്സരം കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് നടന്നു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 84 കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു. ആഗോളതല ഒളിമ്പ്യാഡ് മാതൃകയിൽ വിവിധ ടെസ്റ്റുകൾ ഉൾപ്പെടുത്തി യായിരുന്നു സിജി ലോജിക് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്.

ഈ വർഷത്തെ സംസ്ഥാന ജേതാവായി മലപ്പുറം സ്വദേശി കെ എ നാജിദി നെ തിരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികളെയും ആദരിച്ചു.

പരിപാടിയുടെ സമാപന സമ്മേളനത്തിൽ പ്രമുഖ ആക്ച്വറി സയൻസ് വിദഗ്ധൻ മുർഷിദ് എ കുട്ടിഹസ്സൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ജെയഫറലി ആലിചെത്ത് അധ്യക്ഷനായ ചടങ്ങിൽ, സിജി പ്രസിഡന്റ് ഡോ. എ ബി മൊയ്തീൻകുട്ടി,ജനറൽ സെക്രട്ടറി ഡോ.ഇസഡ് എ അഷ്റഫ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻജിനീയർ മുഹമ്മദ് കുട്ടി, പ്രൊഫ. സി പി മുഹമ്മദ്, ലുക്മാൻ കെ പി, നവാസ് മന്നൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments