Sunday, June 15, 2025
HomeKeralaന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ സംഘ്പരിവാറിനെ പ്രീണിപ്പിക്കുകയാണ്.

ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ സംഘ്പരിവാറിനെ പ്രീണിപ്പിക്കുകയാണ്.

ജ്യോതിവാസ് പറവൂർ.

പൊന്നാനി : കേരളത്തിൽ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സമുദായങ്ങൾക്കായുള്ള സമുദായങ്ങൾക്ക് നിലനിൽക്കുന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് പിണറായി വിജയൻ്റെ സർക്കാർ വെട്ടിച്ചുരുക്കിയത് സംഘ്പരിവാറിനെ പ്രീണിപ്പിക്കാനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ പറഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അരക്കോടിയോളം ജനങ്ങൾ താമസിക്കുന്ന മലപ്പുറത്തിന് അർഹമായ വികസനം ആവശ്യപ്പെടുമ്പോൾ വർഗീയതയുടെയും വംശീയതയുടെയും ചാപ്പ കുത്തി മലപ്പുറത്തെ ജനതയെ ആകെ മാറ്റിനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മലപ്പുറത്തെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ മലപ്പുറത്തിന് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസ് ആവശ്യപ്പെട്ടു.
പ്രക്ഷോഭ ജാഥ വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം ഫ്ലാഗ് ഓഫ് ചെയ്തു. പൊതു സമ്മേളനത്തിൽ ജംഷീൽ അബൂബക്കർ (ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ),ബാസിത് താനൂർ (ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി) ഫയാസ് ഹബീബ്,വി ടി എസ് ഉമർ തങ്ങൾ(ഫ്രറ്റേണിറ്റി മൂവ്മെന്റ്ജില്ലാ വൈസ് പ്രസിഡന്റ്മാർ) മുഹമ്മദ് പൊന്നാനി , ഷാജഹാൻ നെല്ലപ്പാട്ട് , ഖലീൽ പൊന്നാന്നി,അൽത്താഫ് ശാന്തപുരം , ഷറൂൻ അഹ്മദ് , ഫാഇസ് എലാങ്കോട് , അജ്മൻ ഷഹീൻ,ഹയ പൊന്നാനി,അൻഷിദ് തിരൂർ, ഡോ. അഹ്സൻ അലി, മുഹ്സിൻ താനൂർ , അഷ്ഫാക്ക് തവനൂർ , റന എടപ്പാൾ എന്നിവർ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments